സോഷ്യൽ മീഡിയയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സാധിക വേണുഗോപാൽ. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടി എന്നതിനപ്പുറം മോഡലായിട്ടാണ് നടി കൂടുതൽ തിളങ്ങിട്ടുള്ളത്. ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് സാധികയുടെ ഏറ്റവും പുതിയ വീഡിയോയാണ്.
കറുത്ത വസ്ത്രത്തിൽ ഗ്ലാമറായ താരം തകർപ്പൻ നൃത്ത ചുവടുകളിലാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് വീഡിയോയായത് കൊണ്ട് തന്നെ മനോഹരമായിട്ടാണ് വീഡിയോ ഒരുക്കിരിക്കുന്നത്. ബോസ് മീഡിയ പ്രോഡക്ഷൻസാണ് ഡാൻസ് വീഡിയോ നിർമിച്ചിരിക്കുന്നത്. മിഥുൻ ബോസ് ആണ് ഒരുക്കിയിരിക്കുന്നത്. ഫോട്ടോഗ്രാഫർ അപ്പു ജോസാണ് വീഡിയോ ക്യാമറ കണ്ണുകളിലൂടെ പകർത്തിരിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ പോസ്റ്റിനു ലക്ഷ കണക്കിന് വ്യൂസാണ് ലഭിച്ചത്. നിരവധി പേരാണ് പൊളിപ്പൻ ഡാൻസ് തുടങ്ങിയ കമെന്റ് ചെയ്തു കൊണ്ട് രംഗത്ത് എത്തുന്നത്. സീരിയൽ രംഗത്തും നിന്ന് സിനിമയിലേക്ക് കുതിച്ച നടിയാണ് സാധിക. അഭിനയ മികവ് കൊണ്ട് ഈ കാലയളവിൽ തന്നെ അത്യാവശ്യം സിനിമകളിൽ വേഷമിടാൻ സാധികയ്ക്ക് സാധിച്ചിട്ടുണ്ട്.
മിക്കപ്പോഴും ശക്തമായ കഥാപാത്രത്തിലൂടെയാണ് സാധിക മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും എത്താറുള്ളത്. താരം കൈകാര്യം ചെയുന്ന ഓരോ കഥാപാത്രങ്ങളും ഏറെ ആകർഷകരമാണ്. അനേകം ടെലിവിഷൻ ഷോകളിൽ അഥിതിയായും താരത്തിന് പങ്കുയെടുക്കാൻ സാധിച്ചിട്ടുണ്ട്.
https://youtu.be/yoQ8CWbqnUI