കറുപ്പിൽ അതീവ ഗ്ലാമറസായി നടി ദീപ്തി സതി..!! താരത്തിൻ്റെ കിടിലൻ ചിത്രങ്ങൾ കാണാം..!

മലയാളത്തിലാണ് ആദ്യമായി അരങ്ങേറിയതെങ്കിലും ഇന്ന് തെന്നിദ്ധ്യൻ സിനിമ ലോകത്തു വളരെ തിരക്ക് പിടിച്ച നടിയാണ് പ്രിയ താരം ദീപ്തി സതി.രണ്ടായിരത്തി പതിനഞ്ചിൽ പുറത്തിറങ്ങിയ നീന എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം നടത്തി താരം അന്ന് തന്നെ സിനിമ ലോകത്ത് ചർച്ച വിഷയമായിരുന്നു.

സിനിമയുടെ പേരായ നീന എന്ന കഥാപത്രമാണ് താരം ഇതിൽ അഭിനയിച്ചിരിക്കുന്നത്.മോഡലിംഗിലൂടെ ഈ രംഗത്തേക്ക് കടന്നു വന്ന താരം മഹാരാഷ്ട്ര സ്വദേശിയാണ്.സിനിമ ഇറങ്ങുന്നതിനു മുന്പു തന്നെ 2012 ൽ നടന്ന മിസ് കേരള മത്സരത്തിൽ വിജയ കിരീടം ചൂടി മിസ് കേരളയായി വിജയിക്കുകയൂം ചെയ്തു.വിജയ് ബാബു,ആൻ അഗസ്റ്റിൻ തുടങ്ങിയവർ അഭിനയിച്ച നീന സിനിമയിൽ അല്പം ബോൾഡ് ആയ കാരക്ടറിലാണ് താരം അഭിനയിച്ചത്.

അഭിനയം,മോഡലിംഗ് കൂടാതെ നല്ലൊരു നർത്തകി കൂടിയാണ് താരം.ചെറുപ്പം മുതല് തന്നെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന താരം ധാരാളം വേദികളിലും നൃത്തം ചെയ്തിട്ടുണ്ട്.അത് പോലെ സിനിമ ലോകത്തെ താരത്തിന്റെ രണ്ടാമത്തെ ചിത്രം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം നായികയായി അഭിനയിക്കുന്നതിനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു.ഓണകാലത്തു വന്ന പുള്ളിക്കാരൻ സ്റ്റാറാ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് താരം രണ്ടാമതായി അഭിനയിച്ചത്.ഈ വേഷവും വളരെയധികം പ്രേക്ഷക സ്വീകാര്യത ഉള്ളതായിരുന്നു.

സിനിമയിലെന്ന പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും താരം നിറഞ്ഞു നിൽക്കുകയാണ്.താരത്തിന്റെ ഫോട്ടോസും വിഡിയോസും വളരെയധികം ആഘോഷമാക്കിയാണ് പ്രേക്ഷകർ ഏറ്റെടുക്കാറ്

മലയാളം കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം മികച്ച അഭിനയം കാഴച വെച്ചിട്ടുണ്ട് .
സോളോ,ലവകുശ,ലക്കി,ഡ്രൈവിംഗ് ലൈസൻസ്,രാജാമർത്താണ്ട,നാനും സിംഗിൾ താൻ തുടങ്ങിയവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ