സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ കുഞ്ഞിപുഴു..! വീഡിയോ കാണാം..

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഡയമണ്ട് നെക്‌ലേസ് സിനിമ മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നായികയായും സഹനടിയായും നിരവധി ചലച്ചിത്രങ്ങളിൽ തിളങ്ങാൻ സാധിച്ചിട്ടുണ്ട്. ധാരാളം ഹിറ്റുകളും അനുശ്രീ സ്വന്തമായി നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലാണ് അനു ഒട്ടുമിക്ക സിനിമകളിലും തന്റെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത്. ഒരു ആക്ടിങ് റിയാലിറ്റി ഷോയിലൂടെ അനു മോളിവുഡിന്റെ ഭാഗമായി തീരുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അനു നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോൾ ഇതാ സിനിമ തിരക്കുകൾ മാറ്റിവെച്ച് അവധികാലം സുഹൃത്തുക്കളുമായി നിറഞ്ഞ മനസോടെ ആഘോഷിക്കുകയാണ് അനുശ്രീ. തന്റെ സോഷ്യൽ മീഡിയ വഴി പ്രിയ സുഹൃത്തുക്കല്ലേ ആരാധകരുമായി ഏറെ പരിചിതമാണ്. കൂട്ടുകാരുമായി ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

സ്വിമ്മിംഗ് പൂളിൽ സുഹൃത്തുക്കളുമായി പാട്ടു പാടി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ അനു പങ്കുവെച്ചിരിക്കുന്നത്. തുള്ളികളിക്കുന്ന കുഞ്ഞുപുഴു എന്ന പാട്ട് പാടി കൊണ്ടാണ് അനു സ്വിമ്മിംഗ് പൂളിൽ ആഘോഷിക്കുന്നത്. അനു ഗാനം ആലപിക്കുമ്പോൾ ചുറ്റും നിൽക്കുന്ന കൂട്ടുക്കാർ ഡാൻസ് ചെയുന്നതാണ് വീഡിയോയിൽ ഉള്ളത്. സുഹൃത്തുക്കളോടപ്പം അനു ഏറെ സന്തോഷവതിയാണെന്ന് വീഡിയോ കണ്ടാൽ മനസിലാവും.

അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് ആൻഡ്‌ സുജിത്, അജി സി സം, മഹേഷ്‌ എന്നീ കൂട്ടുകാരോടപ്പമാണ് അനു മൂന്നാറിലേക്ക് വണ്ടി കയറിയത്. ഇതേ സമയം അനു പങ്കുവെച്ചിട്ടുള്ള വീഡിയോയുടെ ചുവടെ നിരവധി പേരാണ് കമെന്റ്മായി രംഗത്ത് എത്തിയിരിക്കുന്നത്. നെഗറ്റീവും പോസിറ്റീവും ഉണ്ടെങ്കിലും അനു എല്ലാ കമെന്റ്സും പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്.

https://youtu.be/yVnyHDmAySE

© 2024 M4 MEDIA Plus