എട്ടിഎം വഴി പണം ലഭിച്ചില്ല.. അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആവുകയും ചെയ്തു..!! എന്താണ് ചെയ്യേണ്ടത്..

നമ്മളിൽ പലർക്കും ഉണ്ടായ ഒരു പ്രശ്നമാണ് എടിഎമിൽ നിന്നും പണം പിൻവലിക്കാൻ ശ്രെമിച്ചിട്ട് പരാജയപ്പെട്ടു പോകുന്ന ഒരു അവസ്ഥാ. എന്നാൽ പണം പിൻവലിച്ചു എന്ന സന്ദേശം അതാത് നമ്പറിലേക്ക് വരുന്നതാണ്. ഇത് എറർ എന്നാണ് എടിഎമിൽ നോക്കുബോൾ കാണാൻ സാധിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉപഭോക്താക്കൾ ഏറെ ഭയപ്പെടാറുണ്ട്. ഇതുപോലത്തെ ഒരു സാഹചര്യം വന്നാൽ എന്ത് ചെയ്യുമെന്നത് എല്ലാവർക്കും ഉണ്ടാവുന്ന ഒരു സംശയമാണ്.

ആർബിഐയുടെ റിപ്പോർട്ടിൽ ഇതുപൊലത്തെ നിരവധി പരാതികളാണ് ഉള്ളത്‌. ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും അതിനെ ഭയക്കേണ്ട അവശ്യമില്ല എന്നാണ് ആർബിഐ അവകാശപ്പെടുന്നത്. ഒരു വർഷത്തിൽ ഏകദേശം ഒരു ലക്ഷത്തിനു മേലെ പരാതികളാണ് ലഭിക്കാറുള്ളത്. ഇതിനെ എങ്ങനെ തരണം ചെയ്യാമെന്നതാണ് ഇവിടെ നോക്കാൻ പോകുന്നത്.

അതാത് ബാങ്കുകളുടെ എടിഎമാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ പ്രശനം പരിഹരിക്കാവുന്നതാണ്. ഇനി അതവ അതാത് ബാങ്കിന്റെ എടിഎം അല്ലെങ്കിൽ പേടിക്കേണ്ട കാര്യമില്ല. കുറച്ചു സമയം എടുത്ത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്. ഇതുപോലെയുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ ആദ്യം അതാത് ബാങ്കിനെ വിവരം അറിയിക്കുക. ഇമെയിൽ വഴിയോ ടോൾ ഫ്രീ നമ്പർ വഴിയോ ബാങ്കിനെ വിവരം അറിയിക്കാൻ സാധിക്കുന്നതാണ്.

ആവശ്യമായ നമ്പർ, ഇമെയിൽ തുടങ്ങിയവ എടിഎമിൽ തന്നെ കാണാൻ സാധിക്കുന്നതാണ്. ഇതിലൂടെ പരാതി എഴുതി ബാങ്കിന് നൽകേണ്ടതാണ്. ഈയൊരു അവസ്ഥാ വരുമ്പോൾ എടിഎമിൽ നിന്നും ഇടപാട് നടത്തിയ സ്ലിപ് കൈവശം കരുതുക. ഇത് പിന്നീട് നിങ്ങളെ ഏറെ സഹായിക്കുന്നതാണ്. ഇത്രേയും ചെയ്തു കഴിയുമ്പോൾ ഏതൊരു ഉപഭോക്താവിനും മനസ്സിൽ ഉയരുന്ന ഒരു ചോദ്യമായിരിക്കും എപ്പോൾ പണം തിരികെ അക്കൗണ്ടിലേക്ക് കയറുമെന്നത്.

സാധാരണ വേളയിൽ പരാതിപ്പെട്ട് അവർക്ക് പരാതി സത്യമാണെന്ന് ബോധിച്ചാൽ 24 മണിക്കൂറിനുള്ളിൽ പണം അക്കൗണ്ടിലേക്ക് കയറുന്നതാണ്. എന്നാൽ ആർബിഐ നിയമ പ്രേകാരം ഏഴ് പ്രവർത്തി ദിവസത്തിനു ശേഷമേ പണം കയറുകയുള്ളു എന്നാണ് പറയുന്നത്. പണം തിരിച്ചു കയറാൻ വൈകിയാൽ എന്ത് ചെയ്യും?

പണം ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചു കയറാൻ വൈകിയാൽ ആർബിഐയുടെ നിയമപ്രേകാരം ഓരോ ദിവസം വെച്ച് 100 രൂപ നഷ്ടപരിഹാരം ഉപഭോക്കാത്താവിനു നൽകണം എന്നതാണ്. ആർബിഐയുടെ നിയമ പുസ്തകത്തിൽ വളരെ വെക്തമായി ഇത് കാണാൻ സാധിക്കുന്നതാണ്. നഷ്ടപരിഹാരത്തിന് പ്രേത്യക അപേക്ഷ നൽകേണ്ട ആവശ്യമില്ല.

പണം ബാങ്കിൽ നിന്നും നഷ്ടമായാൽ മുപ്പത് ദിവസത്തിനുള്ളിൽ ഉപഭോക്താവ് പരാതി നൽകണം. ഇതിനു ശേഷം ബാങ്കിൽ നിന്ന് നഷ്ടപരിഹാരമോ മറുപടിയോ ലഭിച്ചില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. ഈ രണ്ട് കാരണത്താലാണ് ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കേണ്ടത്.