മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന ടീഷർട് ! കണ്ടുപിടിത്തവുമായി ഗവേഷകര്‍.

ഇട്ടിരിക്കുന്ന  ടീഷര്‍ട്ടില്‍ നിന്നും  മൊബൈൽ ഫോണ്‍ ചാര്‍ജ്ജ് ആകുവാനുള്ള  മാർഗം കണ്ടെത്തിയിരിക്കുകയാണ്  ഒരുപറ്റം ഗവേഷകര്‍. നൈലോണ്‍ മെറ്റീരിയലായതുണിയില്‍ നിന്നും നിർമിക്കുന്ന ടീഷർട്ടിൽ  വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാർഗ്ഗമാണു ഇവർ കടുപ്പിടിച്ചിട് ഉള്ളത്.യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുവാൻ സാധിക്കുന്ന  പീസോ ഇലക്ട്രിസിറ്റി എന്ന പ്രതിഭാസമാണ് നൈലോണ്‍ തുണിയിലൂടെ മൊബൈല്‍ ചാര്‍ജ്ജിങ് സാധ്യമാകാൻ സഹായിക്കുന്നത് . എളുപ്പത്തിൽ പറയുകയാണെകിൽ  മേല്പറഞ്ഞ  പീസോഇലക്ട്രിക് വസ്തുവില്‍ ചെറുതായി ഒന്ന് തൊട്ടാൽ  പോലും അത് വൈദ്യുതി ഊർജം ആയി  മാറും.

ഇപ്രകാരം നിർമ്മിക്കുന്ന വൈദ്യുതി ഊർജം ഒരു  സര്‍ക്യൂട്ടിൽ കൂടി  കപ്പാസിറ്ററില്‍ ശേഖരിച്ചു വെക്കുകയും, ശേഷം മൊബൈല്‍ ചാര്‍ജ്ജ് ചെയുന്നതിനായി  ഉപയോഗിക്കുകയുമാണ്. പീസോ ഇലക്ട്രിക് സവിശേഷതയുള്ള വസ്ത്രം ധരിച്ച് ഒന്ന് കൈ അനക്കിയാല്‍ പോലും അത് വൈദ്യുതോത്പാദനത്തിന് ഗുണം ചെയുന്നതാണ് . ഇതിലെ വെല്ലുവിളി എന്തെന്നാൽ പീസോ ഇലക്ട്രിക് സ്വഭാവമുള്ള നൈലോണ്‍ ഫൈബറുകള്‍ നിർമിക്കുകയാണ്.വസ്ത്രത്തിൽ  നിന്ന് തയാറാകുന്ന  വൈദ്യുതി പോക്കറ്റില്‍ ഫിക്സ് ചെയ്തിരിക്കുന്ന  ബാറ്ററിയില്‍ സ്റ്റോർ ചെയുന്ന രീതിയിൽ ആയിരിക്കും  ഇവയുടെ നിര്‍മാണം. ഭാവിയില്‍ മൊബൈല്‍ ഫോണ്‍ ഉൾപ്പെടെ ഉള്ള  ഉപകരണങ്ങള്‍ ഷര്‍ട്ടില്‍ നിന്നും  ചാര്‍ജ്ജ് ചെയ്തു ഉപയോഗിക്കാൻ  സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്