ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം മാത്രം  കുറയുന്നില്ലെന്ന് പറയുന്നവർ ധാരാളമാണ് . അളവിൽ കൂടുതൽ ഭാരം പലതരത്തിലുള്ള അസുഖങ്ങള്‍ വരുന്നതിനു  കാരണമായേക്കം .ശരീരത്തിൽ ആവശ്യമില്ലാത്ത  കൊഴുപ്പ് കുറയ്ക്കുന്നതിനും , ​ദഹനസബന്ധമായ ആസ്വസ്ഥതകൾ  ഒഴിവാകുന്നതിനും  സഹായകരമായ  ഒരു അടിപൊളി  ഹെല്‍ത്തി ഡ്രിങ്കിനെ പറ്റിയാണ്  ഇനി പറയുന്നത് .

നാരങ്ങ നീരും,പെരുംജീരകവും ആണ് ഇതിലെ പ്രധാന കൂട്ടുകൾ . പെരുംജീരകം ശരീര ഭാരം കുറയ്ക്കുവാൻ  മാത്രമല്ല, ശരീരത്തിൽ അടിഞ്ഞു കൂടുയ വിഷാംശം ഇല്ലാതാക്കുന്നതിനും,ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൂട്ടുവാനും  ഉത്തമമാണെന്നു  ന്യൂട്രീഷ്യനിസ്റ്റ് ശില്‍പ അറോറ പറയുന്നു.

കുടലിന്റെ ശുദീകരണത്തിന് സഹായിക്കുന്ന  ഒരു മികച്ച പ്രതിവിധി കൂടിയാണ് ഇത് എന്ന്  ശില്‍പ പറഞ്ഞു. നാരങ്ങ നീരും,പെരുംജീരകവും ചേര്‍ത്ത ഈ ഹെല്‍ത്തി ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന്  നോക്കാം..

ആവശ്യമായ  ചേരുവകള്‍.

ചെറു നാരങ്ങ നീര് അരക്കപ്പ്

തണുത്ത വെള്ളം 1 കപ്പ്

തേന്‍ 2 ടീസ്പൂണ്‍

പെരും ജീരകം അര ടീസ്പൂണ്‍

ഇനി ഈ പാനിയം തയ്യാറാകുന്ന വിധം എങ്ങനെ എന്ന് നോകാം.
പെരുംജീരകം വെള്ളത്തിലിട്ട് നല്ലതുപോലെ  തിളപ്പിക്കുക. വെള്ളം തിളച്ച്‌ കഴിഞതിനു ശേഷം തേനും,നാരങ്ങനീരും ചേര്‍ക്കുക.അതിനു  ശേഷം നല്ല പോലെ ഇളക്കുക . വെള്ളം തണുത്തതിന് ശേഷം  കുടിക്കുക. ഈ പാനീയം വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും നല്ലത് . ദിവസവും ഒരു ​വെച്ച് ഗ്ലാസ് കുടിക്കാവുന്നതാണ്.  ശരീരത്തിലെ അധിക കലോറി നീക്കം ചെയ്യാൻ  വിറ്റാമിന്‍ സി അടങ്ങിയ ചെറുനാരങ്ങാ വളരേ ഉപകാരപ്രദമാണ് .