ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു എങ്ങനെ ചുണ്ട് ചുവപ്പിക്കാം എന്നുള്ളതാണ് ഇവിടെ പരിചയപെടുവാൻ പോവുന്നത്.

1. ഒരു ടീ സ്പൂൺ നാരങ്ങാ നീരും,അര ടീ സ്പൂൺ പാൽ പൊടിയും നല്ലതു പോലെ മിക്സ്‌ ചെയ്‌ത്‌ എടുക്കുക.ശേഷം ഇത് ചുണ്ടിൽ പുരട്ടുക. 20 മിനിറ്റ് വെച്ചതിനു ശേഷം കഴുകി കളയുക, തുടർച്ചയായി രണ്ടാഴ്ച എന്നും ഇങ്ങനെ ചെയുന്നതിലൂടെ ചുണ്ടുകൾ മനോഹരമവും.

2. അര ടീ സ്പൂൺ വെണ്ണയും,  ഒരു ടീ സ്പൂൺ ബീറ്റ്റൂട്ട് നീരും നല്ലതുപോലെ മിക്സ്‌ ചെയുക.ശേഷം ഇത് ചുണ്ടിൽ തേച്ചു പിടിപ്പിക്കുക 15 മിനുറ്റിനു കഴിഞ്ഞു ഇളം ചൂട് ഉള്ള വെള്ളത്തിൽ കഴുകികളയുക. ഇത്തരത്തിൽ പതിവായി ചെയുന്നതിലൂടെ ചുണ്ടുകൾക് നല്ല ചുവന്ന നിറം ലഭിക്കുന്നതാണ്.

3. അര ടീസ്പൂൺ നാരങ്ങാ നീരും,അര ടീസ്പൂൺ പനിനീരും, അര ടീ സ്പൂൺ തേനും ചേർത്ത് മിക്സ്‌ ചെയുക. ഉറങ്ങുന്നതിന് മുൻപായി ഇത്  ചുണ്ടുകളിൽ തേച്ചു പിടിപ്പിക്കുക. ശേഷം രാവിലെ ഇളം ചൂട് ഉള്ള വെള്ളത്തിൽ കഴുകികളയുക രണ്ടാഴ്ച ഇങ്ങനെ ചെയുന്നതിലൂടെ ചുണ്ടുകളുടെ നിറം കൂടുന്നത് കാണാം.

4. ഒരു ടീ സ്പൂൺ നാരങ്ങ നീരും ഒപ്പം ഒരു ടീ സ്പൂൺ ബദാം ഓയിൽ ഉം ചേർത്ത് നല്ലത്പോലെ മിക്സ്‌ ചെയ്‌ത്‌ എടുക്കുക.ശേഷം ഇത് കിടക്കുന്നതിനു മുൻപായി ചുണ്ടുകളിൽ തേച്ചു പിടിപ്പിക്കുക, രാവിലെ എണിറ്റു കഴുകി കളയുക രണ്ടാഴ്ച സ്ഥിരമായി ചെയ്യുക ചുണ്ടുകൾ ചുവപ്പ് നിറം ആവുനത്തു കാണാം.