തമിൾ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സ്റ്റാർ മാജിക് താരം അനുമോളും, ജീവൻ ഗോപാലിനും..!

മിനിസ്ക്രീൻ ഷോകളിലേയും പരമ്പരകളിലെയും ഒരു സജീവതാരമാണ് നടി അനുമോൾ ആർ എസ് കാർത്തു പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി . അനിയത്തി എന്ന മലയാള പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമാവുകയായിരുന്നു. ഒട്ടേറെ പരമ്പരകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം താരം അവതരിപ്പിച്ചു കഴിഞ്ഞു.

അനുവിന് പ്രേക്ഷക പ്രീതി നേടി കൊടുത്തതും നിരവധി ആരാധകരിൽ നേടിക്കൊടുത്തതും ഫ്ലാവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമാണ്. താരത്തിന് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത് ഈ ഷോയിൽ എത്തിയ അനുവിന്റെ കുസൃതിയും കുട്ടിത്തവും ഒപ്പം ചില പൊട്ടത്തരങ്ങളും ആണ് . സ്റ്റാർ മാജിക്കിന്റെ ആദ്യ സീസൺ ആയ ടമാർ പടാർ മുതൽക്ക് അനു ഈ ഷോയുടെ ഭാഗമായിരുന്നു. ഇപ്പോഴും ഈ ഷോയുടെ സജീവ താരങ്ങളിൽ ഒരാളാണ് അനു .

അനുവിന്റെ പ്രകടനവും തമാശകളും എല്ലാം ഈ ഷോയുടെ റേറ്റിംഗ് കൂട്ടുന്നു എന്നതും വാസ്തവമാണ്. ഇതിനു പുറമേ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ഒരു ശ്രദ്ധേയ റോളും അനു കൈകാര്യം ചെയ്തിരുന്നു. നിലവിൽ ഫ്ലവേഴ്സിൽ തന്നെ സംരക്ഷണം ചെയ്യുന്ന സുരഭിയും സുഹാസിനെയും എന്ന ഹാസ്യ പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമാണ് അനു . ചില വെബ് സീരീസുകളിലും അനു വേഷമിട്ടിട്ടുണ്ട്.

തന്നോടൊപ്പം വേഷമിടുന്ന സീരിയൽ താരം ജീവൻ ഗോപാലിന് ഒപ്പം ഒരു കിടിലൻ ഡാൻസ് പെർഫോമൻസ് ചെയ്യുന്ന വീഡിയോ ആണ് ആരാധകർക്കായി താരം ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. ജീവനും അനുമോളും ചേർന്ന് ഡാൻസ് ചെയ്തിരിക്കുന്നത് പാടാത്ത പാട്ടെല്ലാം എന്ന തമിഴ് പാട്ടിനാണ്. ഡാൻസ് അറിയാതിരുന്ന അനു വളരെ ഭംഗിയായി തന്നെയാണ് ഈ വീഡിയോയിൽ ഡാൻസ് ചെയ്യുന്നത്.