സാരിയിൽ മണവാട്ടിയെ പോലെ സുന്ദരിയായി നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം..

ക്ലാസിക്കൽ ഡാൻസിലൂടെ ശോഭിച്ച് സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടി നവ്യ നായർ. നവ്യ ആദ്യമായി അഭിനയിച്ചത് 2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടത്തിൽ ആണ്. കരിയറിന്റെ ആരംഭത്തിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ അവസരം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് നവ്യയും. ഇഷ്ടത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, ചതുരംഗം, കുഞ്ഞിക്കുനൻ , വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി മലയാളത്തിലെ ഒരുപിടി ഹിറ്റ് സിനിമകളിൽ നവ്യ നായിക വേഷം ചെയ്തു. നവ്യ എന്ന താരത്തെ മലയാളത്തിലെ മുൻനിര നായികയായി ഉയർത്തിയത് നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം ആണ്.

2010 വരെ സിനിമകളിൽ സജീവമായി തുടർന്ന താരം പിന്നീട് വിവാഹത്തോടെ താൽക്കാലികമായി സിനിമയോട് വിട പറഞ്ഞു. മുംബൈ മലയാളി സന്തോഷാണ് നവ്യയെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം വീണ്ടും അഭിനയിച്ച ചിത്രം ആയിരുന്നു സീൻ ഒന്ന് നമ്മുടെ വീട് . എന്നാൽ പ്രതീക്ഷിച്ച സ്വീകാര്യത താരത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചില്ല. 2021 മുതൽ മലയാളം ടെലിവിഷൻ പ്രോഗ്രാമുകളിൽ സജീവമായ നവ്യയെ പ്രേക്ഷകർ വീണ്ടും സ്വീകരിച്ചു. 2022 ൽ പുറത്തിറങ്ങിയ ഒരുത്തി എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചെത്തി.

നവ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമായി . തൻറെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ച് തുടങ്ങി. ഇപ്പോഴിതാ നവ്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സ്കൈ ബ്ലൂ കളർ പട്ട് സാരി ധരിച്ച് അതി സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ഇഷ ബിൽഡേഴ്സിന്റെ ഉദ്ഘാടനത്തിന് പോകാൻ ഒരുങ്ങിയ ലുക്ക് ആണിത് . നമിത ആണ് താരത്തെ മേക്കപ്പ് ചെയ്തത്. നീല കളറിൽ നീന്തി പോകുന്ന മേഘങ്ങൾ എത്ര മനോഹരമാണ് എന്ന് കുറിച്ച് കൊണ്ടാണ് നവ്യ ഈ വീഡിയോ പങ്കുവച്ചത്.

© 2024 M4 MEDIA Plus