സാരിയിൽ കിടിലൻ മേക്കോവറിൽ നടി രേഖ രതീഷ്..! വൈറലായ താരത്തിൻ്റെ റിൽസ് വീഡിയോ..!!

ചെറു പ്രായത്തിൽ തന്നെ അതായതു വെറും നാലാം വയസിൽ തമിഴ് സീരിയലായ ഉന്നെ നാൻ സന്തിത്തേൻ എന്ന സീരിയലിലൂടെ തുടങ്ങി അമ്മ അമ്മായിയമ്മ വേഷങ്ങൾ ചെയ്തു മലയാള ടീവി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് രേഖ രതീഷ്

മലയാളത്തിൽ പതിനാലാം വയസിൽ അഭിനയത്തിന് തുടക്കം കുറിച്ച താരത്തെ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയത് അനശ്വര നടൻ ക്യാപ്റ്റൻ രാജുവാണ്.അന്ന് മുതൽ ഇന്ന് വരെ മലയാള പാരമ്പരകളിലെ നിറസാന്നിധ്യമാണ് താരം

അഭിനയ ജീവിതത്തിൽ ഒരുപാടു ആരാധകരെ ലഭിച്ച താരത്തിന്റെ പ്രേക്ഷക പ്രീതി കൂട്ടിയത് പരസ്പരം എന്ന സീരിയലിലെ അമ്മായിയമ്മ കഥാപാത്രമാണ്.ഗായത്രി അരുൺ ദീപ്തി ഐപിഎസ് ആയി തിളങ്ങിയ സീരിയൽ കൂടി ആയിരുന്നു ഇതു

‘അമ്മ കഥാപാത്രമാണ് അഭിനയിക്കുന്നതെങ്കിലും സോഷ്യൽ മീഡിയകളിൽ ആരാധകരുമായി സംവദിക്കുന്നതിനും സൗഹൃദം പങ്കു വെക്കുന്നതിനും കുറവ് വരുത്തിയിരുന്നില്ല.താരം ഇപ്പോൾ പങ്കു വെച്ച താരത്തിന്റെ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.മുൻപും താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച വിഡിയോകൾക്ക് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുണ്ടായിരുന്നത്

യാരയോ ഇവളോ അഴക എന്ന ഗാനത്തിന് വെള്ള സാരി ധരിച്ചുള്ള നൃത്ത താരത്തിന്റെ നൃത്ത ചുവടുകളാണ് ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്.പ്രായം താരത്തിന്റെ ഭംഗിയെ ബാധിച്ചില്ല എന്ന് ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ഈ നൃത്ത വീഡിയോ