കനിഹ നായികയായി എത്തുന്ന പെർഫ്യൂം..! പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൻ്റെ കിടിലൻ ടീസർ കാണാം..

ലോക്കഡോൺ വന്നതോടെ നിരവധി സിനിമകളാണ് തിയേറ്ററിൽ റിലീസ് ചെയ്യാതെ പോകുന്നത്. ഇതിനോടകം തന്നെ ഒരുപാട് സിനിമകൾ ഒടിടി പ്ലാറ്റ്ഫോം വഴി പുറത്തിറക്കിരിക്കുകയാണ്. ഒടിടി റിലീസിനു മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ വാർത്തകളും വളരെ പെട്ടന്നാണ് താരംഗമാകുന്നത്. അനേകം സിനിമകളുടെ ട്രൈലെറും ടീസറും യൂട്യൂബ് അടക്കം പല മാധ്യമങ്ങൾ വഴിയാണ് പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനം ചെയ്ത സിനിമയായിരുന്നു മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ ലൂസിഫർ. തന്റെ ആദ്യ സംവിധാനം എന്നതിനപ്പുറം വലിയ ഒരു വിജയമായിരുന്നു സിനിമ കൈവരിച്ചത്. ഇപ്പോൾ ഇതാ പൃഥ്വിരാജ് മോഹൻലാൽ കൂട്ടുക്കെത്തിൽ മറ്റൊരു സിനിമയുടെ ഔദ്യോഗിക പേരായ ബ്രോ ഡാഡി പൃഥ്വിരാജിന്റെ ഔദ്യോഗിക പേജ് വഴി പങ്കുവെച്ചിരുന്നു.

എന്നാൽ അതിനോടപ്പം തന്നെ മറ്റൊരു സിനിമയുടെ ടീസറും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രവീൺ, കനിഹ, ടിനി ടോം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പെർഫ്യൂം എന്ന സിനിമയുടെ ടീസറാണ് ആരാധകർ ഏറ്റെടുക്കുന്നത്. സമൂഹത്തിൽ ഒരു സ്ത്രീ നേരിടുന്ന പ്രെശ്നങ്ങളും ദുരിതങ്ങളുമാണ് ഹരിഹരൻ സംവിധാനം ചെയ്യുന്ന പെർഫ്യൂം എന്ന സിനിമയിലൂടെ പറയാൻ ശ്രെമിക്കുന്നത്. 2013ൽ ഷൂട്ടിംഗ് കഴിഞ്ഞ ഈ സിനിമ ഈ വർഷമാണ് ഒടിടി പ്ലാറ്റഫോം വഴി റിലീസ് ചെയുന്നത് എന്ന ഒരു പ്രേത്യകതയും കൂടിയുണ്ട്.