മഞ്ജു സുനിച്ചൻ തകർത്തു..! സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിൻ്റെ കിടിലൻ ഡാൻസ്…

മിനിസ്‌ക്രീനിൽ നിന്നും ബിഗ്സ്‌ക്രീനിലേക്ക് ചേക്കേറുന്നവർ മലയാള സിനിമയിൽ കൂടുതലാണ്. അത്തരത്തിൽ ചേക്കേറിയ നടിയാണ് മഞ്ജു സുന്നിച്ചൻ. മഴവിൻ മനോരമയിൽ ഒരു കാലത്ത് നല്ല റെറ്റിങ് പോയിരുന്ന റിയാലിറ്റി ഷോയായിരുന്നു വെറുതെ അല്ല ഭാര്യ. ഈ പരിപാടിയിലൂടെയായിരുന്നു മഞ്ജു ക്യാമറയുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്.

എന്നാൽ ഇതിൽ മാത്രം മഞ്ജു പ്രേഷകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയില്ല. തന്റെ ജീവിതത്തിൽ ഒരു വഴിതിരിവ് സൃഷ്ടിച്ച ഹാസ്യ പരമ്പരയായിരുന്നു മറിമായം. നിരവധി കഴിവുള്ള കലാകാരന്മാരോടപ്പം അഭിനയിക്കാൻ മഞ്ജുവിനു ഭാഗ്യം ലഭിച്ചിരുന്നു. നിരവധി ആരാധകരെ ഈയൊരു ഒറ്റ പരിപാടിയിലൂടെ മഞ്ജു സ്വന്തമാക്കിയിരുന്നു. പിന്നീടായിരുന്നു സിനിമയിലേക്കുള്ള തന്റെ കുതിപ്പ്.

ഈ കാലയളവിൽ തന്നെ ഏകദേശം മുപ്പതോളം സിനിമയിൽ വേഷമിടാൻ നടിയ്ക്ക് കഴിഞ്ഞു. അതിനപ്പുറം ലോകമെമ്പാടും പ്രേഷകരുള്ള ഒരേയൊരു റിയാലിറ്റി ഷോയായ ബിഗ്ബോസ്സിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെങ്കിലും അധികം നാൾ പരിപാടിയിൽ മുന്നേറാൻ നടിയ്ക്ക് കഴിഞ്ഞില്ല.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ റീൽസിൽ പങ്കുവെച്ച നൃത്ത വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. കള്ളകണ്ണൻ ഇഷ്ടം എന്ന അടിക്കുറിപ്പിലൂടെ നൃത്തം ചെയ്ത വീഡിയോയ്ക്ക് ഇതിനോടകം തന്നെ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.