ഉപ്പും മുളകും താരം അശ്വതിയുടെ ഒരു കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ..!!

മലയാളം ടീവി സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി വന്ന് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത പരമ്പരയാണ് ഫ്ലവർസ് ടീവി യിലെ ഉപ്പും മുളകും.പരമ്പരയിലെ ഓരോ കഥാപാത്രത്തെയും നെഞ്ചേറ്റിയ മലയാളികൾക്ക് ഓരോ കഥാപാത്രവും പ്രിയപ്പെട്ടതായിരുന്നു

സ്വന്തം വീടുകളിൽ സംഭവിക്കുന്ന സാധാരണ കാര്യങ്ങൾ പരമ്പര രൂപത്തിൽ വന്നത് കൊണ്ടു തന്നെയാണ് ഈ പരമ്പരയെ ഓരോ മലയാളി പ്രേക്ഷകരും ഏറ്റെടുത്തത്.ആ ഒരു പരമ്പരയിലേക്കാണ്‌ അശ്വതി നായർ കടന്നു വരുന്നത് മറ്റ് കഥാപാത്രങ്ങളെ പ്രേക്ഷകർ നെഞ്ചേറ്റിയതു പോലെ തന്നെയാണ് അശ്വതിയെയും ഈ പരമ്പരയിൽ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയതു.

പൂജ എന്ന കഥാപാത്രത്തിൽ വന്ന താരം മറ്റ് കഥാപാത്രങ്ങളോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.മുൻപ് തന്നെ ടിക്‌ടോക്കിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ താരത്തെ ഒന്നുകൂടി പ്രേക്ഷകരിലേക്ക് അടുപ്പിക്കാൻ ഈ പരമ്പരയിലെ അഭിനയത്തിനായി.

തുടക്കക്കാരി എന്ന് തോന്നിപ്പിക്കാത്ത തരത്തിലുള്ള പ്രകടനമാണ് താരം പരമ്പരയിൽ കാഴ്ചവെച്ചത്.പെട്ടെന്നു തന്നെ മറ്റ് താരങ്ങളോടൊപ്പമുള്ള കെമിസ്ട്രി വർക്ഔട്ട് ചെയ്തു പ്രേക്ഷകരെ രസിപ്പിക്കാൻ താരത്തിനായി.

സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ടായിരുന്നത്.പലപ്പോഴും ഗ്ലാമറസ് ലുക്കിൽ ഫോട്ടോസ് പങ്കു വെക്കുന്ന താരത്തിന്റെ ഹിറ്റായ പുതിയ ഫോട്ടോഷൂട്ടും അത്തരത്തിലുള്ളതാണ് ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണെങ്കിലും അതീവ സുന്ദരിയായാണ് താരത്തിനെ ഇതിൽ കാണുവാൻ സാധിക്കുക