കുട്ടി നയൻതാര ആളാകെ മാറി..! ഗ്ലാമർ ഫോട്ടോഷൂട്ടുമായി താരം..

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച് , പത്ത് വർഷത്തോളം മലയാള സിനിമയുടെ ഭാഗമായി മാറി പ്രേക്ഷക പ്രിയങ്കരിയായി മാറിയ താരമാണ് നയൻതാര ചക്രവർത്തി. മലയാളത്തിലെ ഒട്ടേറെ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു കിലുക്കം കിലുകിലുക്കം . ഈ ചിത്രത്തിലെ ടിങ്കുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് . അതിന് ശേഷം 30-ൽ അധികം സിനിമകളിൽ ബാലതാരമായി നയൻതാര വേഷമിട്ടു.

അതിശയൻ, ലൗഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിലെ നയൻ താരയുടെ അത്യുജ്ജല പ്രകടനം ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തു. പ്രേക്ഷകരുടെ പ്രിയതാരമായി മാറിയതോടെ ഒരുപാട് ആരാധകരെ സ്വന്തമാക്കുവാനും നയൻ താരയ്ക്ക് സാധിച്ചു. താര രാജാക്കന്മാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളിൽ ബാലതാരമായി നയൻതാര അഭിനയിച്ചിട്ടുണ്ട് . ഒപ്പം പല യുവനടന്മാരുടെയും മകളുടെ വേഷത്തിൽ ശ്രദ്ധ നേടാനും താരത്തിന് സാധിച്ചു.
ചെറുപ്പത്തിലേ ഇത്രയധികം ശ്രദ്ധ നേടിയെടുത്ത ഈ താരം കഴിഞ്ഞ 5 വർഷമായി സിനിമയിൽ സജീവമല്ലായിരുന്നു .

പക്ഷേ സിനിമയ്ക്ക് പുറത്ത് ഇപ്പോഴും സജീവമാണ് നയൻതാര . പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ . തന്റെ പുത്തൻ ഫോട്ടോസും വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരമായി പങ്കുവയ്ക്കാറുണ്ട് . ഒരുപക്ഷേ പണ്ട് സിനിമയിൽ കണ്ടിട്ടുള്ള നയൻതാരയെ അല്ല ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. കാരണം അത്രയും മാറ്റങ്ങൾ കാഴ്ചവച്ചു കൊണ്ടാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ . രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങൾ തന്നിൽ വരുത്തി താരം ഒരു നായിക നിരയിലേക്ക് ഉയരുവാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നിപ്പിക്കും വിധമാണ് താരത്തിന്റെ ലുക്ക്.

പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിൽ വൈറ്റ് ടി-ഷർട്ടിൽ ഹോട്ട് ലുക്കിലാണ് നയൻതാര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് റോജൻ നാഥ് ആണ് . മീര മാകസാണ് നയൻതാരയുടെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് ‘ . മോഡലോ റൈത്തിന് വേണ്ടിയാണ് താരം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുത്തിട്ടുള്ളത്.