ഷൂട്ടിംഗ് ബ്രേക്ക് ടൈമിൽ തകർപ്പൻ ഡാൻസുമായി മീര ജാസ്മിൻ..! തിരിച്ചു വരവിന് ഒരുങ്ങി മലയാളികളുടെ പ്രിയ താരം…

മലയാളത്തിലെ ഏക്കാലത്തേയും പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ . അഭിനയ ജീവിതത്തിലെ ഒരിടവേളക്ക് ശേഷം വീണ്ടും തിരിച്ച വരികയാണ് താരം. മലയാള നടിയായ താരം മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം വരെ കരസ്ഥമാക്കിയിട്ടുണ്ട്. തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും അഭിനയിച്ചു തന്റെ കഴിവ് പ്രകടിപ്പിച്ച നടിയാണ് താരം . മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങി വരുകയാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാമിനെ നായകനാക്കി എത്തുന്ന പുതിയ ചിത്രത്തിലൂടെ ആണ് താരത്തിന്റെ തിരിച്ചു വരവ് . തിരിച്ചു വരവ് മലയാളത്തിൽ മാത്രമായി ഒതുക്കുന്നില്ല താരം . മറ്റു ഭാഷകളിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മീര ഇപ്പോൾ. താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത് .

ഷൂട്ടിങ്ങിന്റെ ബ്രേക്ക് ടൈമിൽ തന്റെ കാരവാനിൽ സഹായികൾക്കൊപ്പം നൃത്തം ചെയ്യുന്ന താരത്തെയാണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. വളരെ സന്തോഷവതിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആസ്വദിച്ചു നൃത്തം വെയ്ക്കുന്നതിലൂടെ നമുക്ക് അത് മനസിലാക്കാം . ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ഈ വീഡിയോയ്ക്ക് ഒട്ടേറെ കമന്റ്സും വരുന്നുണ്ട്.

തങ്ങളുടെ ആ പഴയ മീരാജാസ്മിനെ തങ്ങൾക്കു തിരിച്ചുകിട്ടി എന്നായിരുന്നു ചില ത്തരാധകരുടെ കമന്റ് . എന്നാൽ ഒരാൾ പറഞ്ഞ വാക്കുകൾ, മീര ചേച്ചിയുടെ എൻട്രിയോട് കൂടി അഭിനയം ലവ ലേശം അറിയാത്ത ന്യൂ ജെൻ ചേച്ചിമാർക് ഒരു ഏഴു മൈൽ ദൂരെ നിക്കാം. ഇതു ലേഡി സൂപ്പർ സ്റ്റാർ അല്ലാ സൂപ്പർ സ്റ്റാർ ആണ് എന്ന മാസ്സ് വാക്കുകളായിരുന്നു ഒരു ആരാധകൻ കമന്റ് ചെയ്തത് . മലയാള സിനിമയിലെ എടുത്തു പറയേണ്ട ഏറ്റവും മികച്ച താരനിരയിൽ അറിയപ്പെട്ടിരുന്ന നടിയാണ് മീര ജാസ്മിൻ. ലോഹിതദാസ്- ദിലീപ് ചിത്രമായ സൂത്രധാരനിലൂടെ ഇരുപതു വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ പിന്നീട് മോഹൻലാൽ, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, എന്നീ മുൻ നിര നായകന്മാർക്കൊപ്പം നായികാ വേഷത്തിൽ എത്തിയിരുന്നു . രണ്ടു തവണ മികച്ച നടിക്കുള്ള കേരളാ സംസ്ഥാന അവാർഡും കരസ്ഥമാക്കിയ നടിയാണ് മീര ജാസ്മിൻ.

© 2024 M4 MEDIA Plus