തമിഴിലും മലയാളത്തിലും ഒരുപ്പോലെ തിളങ്ങി നിന്നിരുന്ന അഭിനയത്രിയായിരുന്നു കനിഹ. ചുരുങ്ങിയ കാലം കൊണ്ട് ജനശ്രെദ്ധ പിടിച്ചു പറ്റുന്ന വേഷങ്ങളായിരുന്നു കനിഹ ചെയ്തിരുന്നത്. മോഡലിംഗ് രംഗത്തിലൂടെയാണ് കനിഹ അഭിനയ ജീവിതം എന്ന സ്വപ്നം സ്വന്തമാക്കുന്നത്. 1999ൽ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ പിന്നീട് മധുരക്കാരുടെ സ്വന്തം നടിയായി മാറുകയായിരുന്നു.
മിസ്സ് മധുര ലഭിച്ച് പിറ്റേ രണ്ട് വർഷങ്ങൾക്ക് ശേഷം മിസ്സ് ചെന്നൈ രണ്ടാം സ്ഥാനവും താരം കരസ്ഥമാക്കി. തമിഴ് സിനിമ ഇൻഡസ്ട്രിയിലെ തന്നെ പ്രേശക്ത സംവിധായകനായ സൂസി ഗണേഷ് ഒരുക്കിയ ഫൈവ് സ്റ്റാർ എന്ന സിനിമയിലൂടെയാണ് കനിഹ ആദ്യമായി പടത്തിൽ അഭിനയിക്കുന്നത്. തമിഴിനു ശേഷം താരത്തിന് സ്ഥാന കയറ്റം ലഭിച്ചത് കന്നഡ സിനിമയിലായിരുന്നു.
അണ്ണവരൂ ചിത്രത്തിലാണ് താരം കന്നഡയിൽ തുടക്കം കുറിച്ചത്. എന്നാൽ മോളിവുഡിലൂടെയാണ് നടി ഓരോ സിനിമ പ്രേമികളുടെയും മനസ് കവരുന്നത്. അനവധി ശ്രെദ്ധയമായ വേഷമായിരുന്നു കനിഹ മലയാള ഇൻഡസ്ട്രികളിൽ ചെയ്തിരുന്നത്. തീയേറ്ററുകളിൽ ഓളം സൃഷ്ടിച്ച മമ്മൂട്ടി കേന്ദ്ര കഥപാത്രമായി അഭിനയിച്ച കേരളവർമ പഴശ്ശിരാജയിൽ മമ്മൂക്കയുടെ നായികയായി തകർപ്പൻ കഥാപാത്രമായിരുന്നു ലഭിച്ചത്.
സത്യൻ അന്തിക്കാട് തയ്യാറാക്കിയ ജയറാമിന്റെ നായികയായി ഭാഗ്യദേവതയിലും പ്രെത്യക്ഷപ്പെട്ടപ്പോഴും ഇരുകൈകൾ നീട്ടിയായിരുന്നു തന്റെ ആരാധകർ തന്നെ ഏറ്റെടുത്തത്. sao
മീഡിയയിൽ എപ്പോഴും കനിഹയുടെ ചിത്രങ്ങൾ ട്രെൻഡിംഗായി നിൽക്കാറുണ്ട്. ഇപ്പോൾ കനിഹയുടെ പുതിയ ചിത്രങ്ങൾക്കാണ് നല്ല പിന്തുണ ലഭിക്കുന്നത്. കൈയിലുള്ള ടാറ്റൂ കാണിച്ച് ബെഡിൽ കിടക്കുന്ന ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.