മലയാള സിനിമ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. വെയിൽ എന്ന തമിഴ് ചലചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. വെയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രിയങ്കയെ പിന്നീട് തമിഴ് പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു മലയാള തമിഴ് തെലുങ്ക് എന്നീ സിനിമ ഇൻഡസ്ട്രികളിൽ നിന്നും നടിയെ തേടിയെത്തിയത്.
വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ പ്രിയങ്കയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ മോളിവുഡിൽ നായികയായും സഹനടിയായും മലയാളികളുടെ ഇടയിൽ തിളങ്ങാൻ നടിയ്ക്ക് കഴിഞ്ഞു. 1985ന് ജൂൺ 30ന് തിരുവന്തപുരത്തായിരുന്നു പ്രിയങ്കയുടെ ജനനം. തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു പിന്നാലെ കോളേജിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ നിന്നും ബിരുദവും കരസ്ഥമാക്കിയിരുന്നു.
ആ കാലത്ത് ഊമകുയിൽ, മേഘം, ആകാശദൂത് തുടങ്ങി നിരവധി മലയാള പരമ്പരകളിൽ അഭിനയത്രിയായി തിളങ്ങിട്ടുണ്ട്. സിനിമയിൽ ഒരിക്കലും അഭിനയിക്കാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും പകരം ഒരു അദ്ധ്യാപികയാവണമെന്നായിരുന്നു നടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം. 2006 മുതലാണ് പ്രിയങ്ക ചലചിത്ര രംഗത്ത് തന്റെ സാനിധ്യം അറിയിക്കുന്നത്. മോഡലിംഗ് മേഖലയിൽ നിന്നുമാണ് പ്രിയങ്ക ചലചിത്ര രംഗത്തേക്ക് നടി ചേക്കേറിയത്.
2006ൽ വെയിൽ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച പ്രിയങ്ക പിറ്റേ വർഷം രണ്ട് തമിഴ് സിനിമകളിലും ഒരു മലയാള സിനിമയിലും വേഷമിടാൻ കഴിഞ്ഞു. ഗ്ലാമർ കഥാപാത്രങ്ങളായിരുന്നു മിക്കവാറും നടി പ്രേഷകരുടെ മുന്നിൽ പ്രിയങ്ക അവതരിപ്പിച്ചിട്ടുള്ളത്. ഇവിടെയും സ്വർഗമാണ്, ഓർമ്മ മാത്രം, കാസോനോവ തുടങ്ങിയ പ്രേമുഖ നടന്മാർ അഭിനയിച്ച ചിത്രങ്ങളിലും നടി തിളങ്ങി. സിന്ദകി എന്ന കന്നഡ ചലചിത്രത്തിൽ വേഷമിട്ടു കൊണ്ട് കന്നഡ മേഖലയിൽ തന്റെ സാനിധ്യം അറിയിച്ചു.
വാഹനങ്ങളോട് ഏറെ പ്രിയമുള്ള പ്രിയങ്കയ്ക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ യാത്ര ചെയ്യാൻ ഇഷ്ടമാണ്. 2012ൽ തിരുവനന്തപുരത്ത് വെച്ചായിരുന്നു തമിഴ് സിനിമ സംവിധായകനും നടനുമായ ലോറൻസ് രാമുമായി പ്രണയിച്ചു വിവാഹം കഴിച്ചത്. ഇരുവർക്കും മകനായ മുകുന്ദൻ റായിമുണ്ട്. എന്നാൽ ആ ബന്ധം അധിക നാൾ നീണ്ട പോകാതെ 2015ൽ ഇരുവർ വിവാഹ മോചിതയായി.
വിവാഹ ബന്ധത്തിനു ശേഷം മകനുമായി പ്രിയങ്ക കേരളത്തിലേക്ക് തമാസം മാറി. മകന് സൗകര്യമുള്ള സിനിമകളാണ് നടി ഇപ്പോൾ തെരഞ്ഞെടുക്കാൻ ശ്രെമിക്കാറുള്ളത്. ഇപ്പോൾ മകനുമായി സന്തോഷ ജീവിതം നയിക്കുകയാണ് പ്രിയങ്ക നായർ. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ പ്രിയങ്ക നായർ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെക്കാൻ മറക്കാറില്ല. നിലവിൽ സ്റ്റൈലിഷ് ലുക്കിൽ ഉള്ള തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഫോട്ടോഗ്രാഫർ ശാലു പേയാടാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.