ഭാര്യയും ആയി വഴക്കിട്ട് ഇറ്റലിക്കാരനായ മധ്യവയസ്കൻ നടന്നു പോയത് 450 കിലോമീറ്റർ ദൂരം. ഒരാഴ്ച നീണ്ട ഈ നടത്തതിന് വിരാമമിട്ടത് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തതിനു ശേഷം മാത്രം. ഇറ്റലിയിലെ കോമോ എന്ന സ്ഥലത്തുനിന്നു തുടങ്ങിയ നടത്തം മറ്റൊരു പ്രദേശമായ ഫാനോയിലാണ് എത്തിനിന്നത്.ഇയാൾ വീടു വിട്ടിറങ്ങിയത് ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്നാണ്.
പുലർച്ചെ 2 മണിയോടു കൂടിയാണ് പൊലീസ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നടന്നു പോകുന്ന ആളെ ശ്രെദ്ധയിൽ പെടുന്നതും തുടർന്നു കസ്റ്റഡിയിൽ എടുക്കുകയും ചെയുന്നത്. താൻ ഒരാഴ്ചയായി നടക്കുകയായിരുന്നു ഇയാൾ പോലീസിൽ പറഞ്ഞുവെങ്കിലും ആദ്യം അവരത് വിശ്വസിച്ചില്ല. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളെ കാണാൻ ഇല്ലെന്നു ഒരാഴ്ച മുൻപ് ഇയാളുടെ ഭാര്യ പരാതി നൽകിയതായി കണ്ടെത്തി.
വഴിയിൽ കണ്ടുമുട്ടിയവരിൽ നിന്നും ഭക്ഷണവും വെള്ളവും വാങ്ങി കഴിച്ചാണ് ഈ ദിവസങ്ങളിൽ അദ്ദേഹം ആഹാരം കഴിച്ചത്. ദിവസവും 60 കിലോമീറ്റർ വീതം ശരാശരി ഇയാൾ നടന്നു. മറ്റു യാത്രാ സൗകര്യങ്ങളൊന്നും ഇതിനിടയിൽ ഇദ്ദേഹം ഉപയോഗിച്ചിരുന്നില്ല. മനസിലെ വിഷമങ്ങൾ മാറാൻ വേണ്ടി ആണ് താൻ ഇത്രയും ദൂരം നടന്നത് എന്നും, ഒരിക്കലും ഇത്ര ദൂരം പിന്നിട്ടു ഇവിടെ എത്തും എന്ന് ഒരിക്കലും വിചാരിച്ചില്ല എന്നും പോലീസിനോട് അദ്ദേഹം പറഞ്ഞു.
ഇയാളുടെ ഭാര്യ ഫാനോയിലെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോവുകയാണ് ഉണ്ടായത്. എന്നാൽ ലോക്ഡൗൺ ഇൽ പ്രഖ്യാപിച്ച നിയമ ലംഘിച്ചതിന് ഇയാളിൽനിന്ന് 400 യൂറോ പിഴ മേടിച്ചതയും റിപ്പോർട്ടുകൾ പുറത്തുവരുന്നു