നവാഗത സംവിധായകൻ അച്ചു വിജയന്റെ സംവിധാന മികവിൽ ഒക്ടോബർ 14 ന് റിലീസ് ചെയ്ത മലയാള ചിത്രമായിരുന്നു വിചിത്രം. ഈ ചിത്രത്തിന്റെ പോസ്റ്ററുകളിലും ടൈറ്റിലിലും ഒരു നിഗൂഢത ഒളിഞ്ഞ് കിടന്നിരുന്നു . ആ നിഗൂഢത തന്നെയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഈ ചിത്രത്തിന് പ്രശംസ നേടി കൊടുത്തത്. ഒരു വ്യത്യസ്തതയാർന്ന ചലച്ചിത്രനുഭവമാണ് ഈ ചിത്രം ഓരോ പ്രേക്ഷകനും നൽകിയത്.
ഇപ്പോൾ മലയാള സിനിമയിലെ ശ്രദ്ധേയ നടനായ ഷൈൻ ടോം ചാക്കോ ആണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്. ഒരു ഹൊറർ ചിത്രത്തിന്റെയും ഒരു ത്രില്ലർ ചിത്രത്തിന്റെയും ഫീലിംഗ് ഒരുമിച്ച് ഒപ്പിയെടുത്തു കൊണ്ടാണ് വിചിത്രം പ്രേക്ഷകന് മുന്നിൽ എത്തിയത്. ഹൊററും ത്രില്ലറും കൂടി കലർന്ന ഈ ചിത്രം ഒരു ഫാമിലി ഡ്രാമ കൂടിയാണ്. ചിത്രത്തിന്റെ വ്യത്യസ്തമായ അവതരണ രീതി കൊണ്ടാണ് പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തത് . ജാസ്മിൻ എന്ന അമ്മയും അവരുടെ 5 ആൺ മക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു ബംഗ്ലാവിലേക്ക് താമസം മാറി വരുന്ന അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥ .
വിചിത്രത്തിലെ ഒരു മനോഹര വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ചിത്രശലഭമായ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം മനോഹരമായി ആലപിച്ചത് മരിയ ജോണിയാണ്. മനോജ് പരമേശ്വരൻ വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് ഈണം പകർന്നത് ജോഫി ചിറയത്ത് ആണ് . ഷൈൻ ടോം ചാക്കോയെ കൂടാതെ ചിത്രത്തിൽ ബാലു വർഗീസ്, കനി കുസൃതി, ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണ്‍ , വിഷ്ണു ആനന്ദ്, ഷിഹാൻ , ഷിയാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
കുസൃതി, കേതകി നാരായണൻ എന്നിവരാണ് ഇപ്പോൾ പുറത്തിറങ്ങിയ ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത്. രചയിതാവ് : നിഖില്‍ രവീന്ദ്രൻ , ചിത്രത്തിന്റെ നിർമ്മാതാക്കൾ ഡോക്ടര്‍ അജിത് ജോയ്, സംവിധായകൻ അച്ചു വിജയൻ എന്നിവരാണ് . ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അച്ചു വിജയൻ ആണ്. സ്ട്രീറ്റ് അക്കാദമിക്സിനൊപ്പം ജുബൈർ മുഹമ്മദ് ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയത്.