മലയാളി തനിമയിൽ സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി ശാലു മേനോൻ..

ഏറെക്കാലമായി അഭിനയ രംഗത്തെ നിറ സാന്നിധ്യമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . ശാലു മേനോൻ എന്ന താരത്തിന് സിനിമയിലും സീരിയലിലും ഒരുപോലെ ശോഭിക്കുവാൻ സാധിച്ചിട്ടുണ്ട്. സിനിമകളിൽ വേഷമിട്ടിരുന്നത് അഭിനയ രംഗത്തേക്ക് കടന്നു വന്ന ആദ്യ കാലങ്ങളിൽ ആയിരുന്നു. ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലാണ് ശാലു മേനോൻ കൂടുതലായും വേഷമിടുന്നത്. അഭിനേത്രിയായ ശാലു മികച്ച ഒരു നർത്തകി കൂടിയാണ് . താരം അഭിനയ രംഗത്തേക്ക് എത്തിയതും തന്റെ നൃത്തത്തിലെ മികവ് കൊണ്ടാണ്. അഭിനയ രംഗത്ത് നിന്ന് കുറച്ചു കാലം താരം വിട്ടു നിന്നെങ്കിലും പിന്നീട് അതിശക്തമായ തിരിച്ചു വരവാണ് താരം കാഴ്ച വച്ചത്. തിരിച്ചെത്തിയ താരം ടെലിവിഷൻ രംഗത്താണ് ഏറെ സജീവമായത്. അഭിനയവും നൃത്തവും ഒരുപോലെയാണ് ശാലു കൊണ്ടു പോകുന്നത് . താരത്തിന് ഇപ്പോൾ സ്വന്തമായി ഒരു നൃത്ത വിദ്യാലയവും ഉണ്ട്. ഇപ്പോൾ ശാലു വേഷമിടുന്നത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ്, സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ തുടങ്ങി സീരിയലുകളിലാണ് .

കവർ സ്റ്റോറി , കാക്ക കുയിൽ, വക്കാലത്ത് നാരായണൻകുട്ടി, പരിണാമം , മകൾക്ക് , കിസ്സാൻ, ഇത് പാതിരാമണൽ തുടങ്ങി സിനിമകളിലാണ് ശാലു മേനോൻ അഭിനയിച്ചിട്ടുള്ളത്. അഭിനയ രംഗത്ത് സജീവമായി തുടരുന്ന സമയത്തായിരുന്നു ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു കേസിൽ താരം അകപ്പെടുന്നത്. എന്നാൽ ആ നിയമ നൂലാമാലകളെ എല്ലാം വളരെ ധൈര്യ പൂർവ്വമാണ് ശാലു നേരിട്ടത്. 2016 ൽ ആയിരുന്നു താരം വിവാഹിതയായത് , താരത്തിന്റെ വിവാഹം നടന്നത് ഈ കേസിനെ തുടർന്നുളള വിവാദങ്ങളുടെ ചൂടിൽ നിൽക്കവെ ആയിരുന്നു. ശാലുവിനെ വിവാഹം ചെയ്തത് നടനായ സജി നായരാണ്. എന്നാൽ ഏറെ നാളത്തെ ആയുസ്സ് ആ ബന്ധത്തിന് ഉണ്ടായിരുന്നില്ല. നൃത്തത്തെ ജീവ വായു പോലെ കൊണ്ടു നടക്കുന്നത് കൊണ്ടാകാം താരം തന്റെ ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ എല്ലാം തന്നെ മറികടന്നത് .

ശാലു മേനോൻ സാമൂഹ്യ മാധ്യമങ്ങളിലെ ഏറെ സജീവമായ താരമാണ് . ശാലു നിരന്തരം ആരാധകർക്കായി തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും നൃത്ത വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. താരത്തിന് ശാലു മേനോൻസ് എന്ന പേരിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട് . ഡാൻസ് വീഡിയോസാണ് ഈ ചാനലിലൂടെ കൂടുതലായും ശാലു മേനോൻ പങ്കുവയ്ക്കാറുള്ളത് . ഇൻസ്റ്റഗ്രാമിൽ ശാലു പങ്കുവച്ച പുതിയൊരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് . കേരളപ്പിറവിയോടനുബന്ധിച്ച് താരം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. കേരനിരകളാടും എന്ന ഗാനത്തിന് ക്ലാസിക്കൽ നൃത്ത ചുവടുകളുമായാണ് എന്നത്തേയും പോലെ താരം എത്തിയത്.