ചതുരത്തിലെ ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി സ്വസിക വിജയ്..!

വർഷങ്ങൾ ഏറെ കഷ്ടപ്പെട്ടതിന് ശേഷം അഭിനയ രംഗത്ത് തന്റെതായ സ്ഥാനം നേടിയെടുത്ത ഒരു താരമാണ് നടി സ്വാസിക വിജയ്. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് എങ്കിലും സിനിമയിൽ അറിയപ്പെടുന്നത് സ്വാസിക എന്ന പേരിലാണ് . 2009-ലാണ് സ്വാസിക സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത് . തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സ്വാസിക അരങ്ങേറ്റം കുറിച്ചത്. സ്വാസികയുടെ ആദ്യ സിനിമയുടെ പേര് വൈഗ എന്നായിരുന്നു. അതിന് ശേഷമാണ് മലയാള സിനിമകളിൽ താരം അഭിനയിക്കുന്നത്.

2016 മുൽക്കാണ് സ്വാസികയ്ക്ക് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചു തുടങ്ങിയത് . സ്വർണ കടുവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ സിനിമകളിലെ റോളുകളാണ് സ്വാസിക എന്ന താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത് . ആ സമയത്ത് തന്നെ മിനിസ്ക്രീനിലും സ്വാസിക സജീവമായി. മിനിസ്ക്രീൻ പരമ്പരയായ സീത ആയിരുന്നു സ്വാസികയ്ക്ക് കൂടുതൽ ജന പിന്തുണ നേടി കൊടുത്തത് . സിനിമയിലും താരത്തിന് കൂടുതൽ അവസരങ്ങൾ നൽകി കൊടുത്തത് സീത എന്ന പരമ്പരയിലെ സ്വാസികയുടെ വേഷമാണ് . സിനിമകൾക്കും പരമ്പരകൾക്കും പുറമേ ടെലിവിഷൻ ഷോകളിൽ അവതാരകയായി സ്വാസിക തിളങ്ങിയിട്ടുണ്ട്.

വാസന്തി എന്ന സിനിമയിലെ തന്റെ അഭിനയ മികവിന് മികച്ച സഹനടിക്കുള്ള 2019-ലെ കേരള സംസ്ഥാന പുരസ്കാരം സ്വാസിക കരസ്ഥമാക്കി. ഈ വർഷം പുറത്തിറങ്ങിയ നിരവധി ചിത്രങ്ങളിലാണ് സ്വാസിക വേഷമിട്ടിട്ടുള്ളത്. ആറാട്ട്, സി ബി ഐ 5 , പത്താം വളവ് , കുടുക്ക് 2025, മോൺസ്റ്റർ , കുമാരി , ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്നിവയാണ് ആ ചിത്രങ്ങൾ . ഈ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത താരത്തിന്റെ പുത്തൻ ചിത്രമാണ് ചതുരം . സെലീന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സ്വാസിക അവതരിപ്പിക്കുന്നത്.

നല്ലൊരു ഡാൻസറായ സ്വാസിക സോഷ്യൽ മീഡിയയിലെ ഒരു സജീവ താരം കൂടിയാണ്. ഇപ്പോഴിതാ തന്റെ പുത്തൻ ചിത്രമായ ചതുരത്തിലെ സെലിബ്രേഷൻ സോങ്ങിന് ചുവടുവയ്ക്കുകയാണ് താരം. മനോഹരമായ നൃത്ത ചുവടുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ഈ ഗാനത്തിന് ചുവടുവയ്ക്കാൻ മറ്റ് പ്രേക്ഷകരെ കൂടി താരം ക്ഷണിക്കുന്നുണ്ട് ഈ വീഡിയോയിലൂടെ. നമുക്ക് സെലീനയുമായി ഒത്തു ചേരാം എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ വീഡിയോ പങ്കുവച്ചത്. ഡാൻസ് കൊറിയോഗ്രഫർ ശ്രീജിത്ത് ആണ്. സ്‌റ്റൈലിംഗ് നിർവഹിച്ചത് രശ്മി മുരളീധരനാണ്. പലാങ്കൈൻ ഡിസൈനേഴ്സിന്റെ ബ്ലാക്ക് ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്.