മലയത്തിലെ അതി മനോഹര ഗാനത്തിന് ചുവടുവച്ച് വീണ നായർ..!

ഹാസ്യവേഷങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് വീണ നായർ . 2014 ൽ പുറത്തിറങ്ങിയ ജിബു ജേക്കബ് ചിത്രം വെള്ളിമൂങ്ങയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തിൽ ലഭിച്ച ഹാസ്യ വേഷം താരം മനോഹരമായി കൈകാര്യം ചെയ്തു. വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം തന്നെയായിരുന്നു ഈ ചിത്രത്തിൽ വീണയ്ക്ക് ലഭിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും കോമഡി ഷോകളിലും വീണ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥി കൂടി ആയിരുന്നു വീണ .

വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നു. ചന്ദ്രേട്ടൻ എവിടെയാ ? , മറിയം മുക്ക് , ഒരു സെക്കന്റ് ക്ലാസ് യാത്ര, കവി ഉദ്ദേശിച്ചത്, ആടുപുലിയാട്ടം, വെൽക്കം ടു സെൻട്രൽ ജയിൽ, ഞാൻ പ്രകാശൻ , കോടതി സമക്ഷം ബാലൻ വക്കീൽ, ആദ്യരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്.

അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് താരം. വീണ തന്റെ നാലാമത്തെ വയസ്സു മുതൽ നൃത്തം അഭ്യസിക്കുകയാണ്. ഭരതനാട്യത്തിലും കേരള നടനത്തിലും താരം ശോഭിച്ചിട്ടുണ്ട്. താരത്തിന്റെ ഒരു നൃത്ത വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 1992 ൽ പുറത്തിറങ്ങിയ അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ …. എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. കൈതപ്രം വരികൾ രചിച്ച് എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേർന്നാണ്.

,സെറ്റ് സാരിയിൽ അതി സുന്ദരിയായാണ് താരം വീഡിയോയിൽ എത്തിയിട്ടുള്ളത്. പതിയെ നൃത്തചുവടുകൾ വച്ച് തുടങ്ങി എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിമനോഹരമായി ചുവടുവയ്ക്കുന്ന താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത്. കളത്തിൽ ലേക്ക് റിസോർട്ടിൽ നിന്നുമാണ് താരം ഈ വീഡിയോ എടുത്തിട്ടുള്ളത്. ശ്രുതി സായ് മേക്കപ്പ് സ്റ്റുഡിയോ ആണ് താരത്തെ മനോഹരിയാക്കിയിട്ടുള്ളത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ജിസ്മി വർക്കിയാണ്.

© 2024 M4 MEDIA Plus