വൈറൽ ഗാനം ഗാന്ധാരി ഗാന്ധാരിക്ക് ചുവടുവച്ച് നടി സരയു മോഹൻ..! വീഡിയോ കാണാം..

ചെറിയ റോളുകൾ ചെയ്ത് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി സരയു മോഹൻ . ചക്കര മുത്ത് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. ആദ്യ കാലങ്ങളിൽ ചെറിയ റോളുകൾ മാത്രം ലഭിച്ച താരത്തിന് ശ്രദ്ധേയമായ വേഷം ലഭിക്കുന്നത് കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ്. തുടർന്നും നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. നടിയായും സഹനടിയായും എത്തി പ്രേക്ഷക ശ്രദ്ധ നേടി. ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും താരം തിളങ്ങിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയി മാറിയ വീഡിയോ ഗാനമാണ് ഗാന്ധാരി . പ്രേക്ഷകരുടെ പ്രിയതാരം കീർത്തി സുരേഷിന്റെ ഗംഭീര നൃത്ത ചുവടുകളുമായി എത്തിയ ഈ ഗാനം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

ഈ ഗാനത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഡാൻസ് കൊറിയോഗ്രഫറായ ബ്രിന്ദ മാസ്റ്റർ ആണ് . ശുദ്ദള അശോക് തേജ ആണ് ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പവൻ സി എച്ചാണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് . ബ്രിന്ദ മാസ്റ്റർ തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഈ വീഡിയോ ഗാനം ആലപിച്ചിരിക്കുന്നത് അനന്യ ഭട്ട് ആണ്. ഒട്ടേറെ താരങ്ങളാണ് സോഷ്യൽ മീഡിയയിൽ .ഈ ഗാനത്തിന് ചുവടുവച്ചിട്ടുള്ളത്.

ഗാന്ധാരി ഗാനത്തിന് ചുവടുവയ്ക്കുന്ന നടി സരയുവിന്റെ റീൽസാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. വൈൻ കളർ സ്റ്റൈലിഷ് ഡ്രസ്സിൽ അതിസുന്ദരിയായാണ് താരം വീഡിയോയിൽ എത്തിയിട്ടുള്ളത്. അതി മനോഹരമായി ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ദീപു നിടുവാളൂർ ആണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്.