സ്റ്റേജിൽ ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക മേനോൻ..

2011 മുതൽക്കാണ് മാളവിക മേനോൻ എന്ന താരസുന്ദരി മലയാള സിനിമയിൽ സജീവമാകുന്നത്. കേന്ദ്രകഥാപാതങ്ങളായി എത്തുന്നവരെ മാത്രമല്ല പ്രേക്ഷകർ ശ്രദ്ധിക്കുന്നത് , മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന എല്ലാ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തിൽ ഒരു താരമാണ് മാളവിക. ഇതുവരേയും താരം നായിക വേഷങ്ങൾ അവതരിപ്പിച്ചിട്ടില്ല. മകൾ, സഹോദരി, സഹനടി വേഷങ്ങൾ ചെയ്താണ് മാളവിക മലയാള സിനിമയിൽ ശോഭിച്ചത്. മലയാള സിനിമയിൽ സജീവമായ താരം 2013 ൽ പുറത്തിറങ്ങിയ ഇവൻ വെറെ മാതിരി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ ഞാൻ മേരിക്കുട്ടി, ജോസഫ് , പൊറിഞ്ചു മറിയം ജോസ് , എടക്കട് ബറ്റാലിയൻ, ആറാട്ട് തുടങ്ങി ചിത്രങ്ങളിൽ എല്ലാം തന്നെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. മാളവികയുടെ പുതിയ പ്രൊജക്ടുകളായ അരുവാ സൺഡേ എന്ന തമിഴ് ചിത്രം, സ്നേഹം FM എന്ന മലയാള ചിത്രം എന്നിവയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് താരം. താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബീസ്റ്റീലെ ട്രെൻഡിംഗ് സോങ് അറബിക്ക് കുത്ത് ഗാനത്തിനാണ് താരം ചുവടുവയ്ക്കുന്നത്.

സോങ്ങിന് ചേർന്ന സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ ഗ്ലാമറസ് ലുക്കിലാണ് താരം ഈ വീഡിയോയിൽ എത്തിയിട്ടുള്ളത്. കിടിലൻ നൃത്തചുവടുകൾ വയ്ക്കുന്ന താരത്തിനൊപ്പം നിരവധി ഡാൻസേഴ്സും ഉണ്ട്. നീലക്കുയിൽ എന്റർടൈൻമെന്റ്സ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.