പല്ലു വേദന മൂലം ക്ലെശം അനുഭവിക്കുന്നവർക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വെച്ച് ചെയുവാൻ സാധിക്കുന്ന ഒരു വഴിയാണ് ഇന്നു പരിചയപെടുവാൻ പോവുന്നത്.നമുക്കു പുറത്തുനിന്നും ഉള്ള മരുന്നൊന്നും തന്നെ വാങ്ങി കഴിക്കാതെ,നമ്മുടെ വീട്ടിൽ വെച്ച് തന്നെ ഉള്ള ഒന്ന് രണ്ടു ചേരുവകൾ ചേർത്ത് നിർമികവുന്ന ഒരു മരുനാണിത് .
പല്ല് വേദന ഉള്ള ഭാഗത്തു ഈ മരുന്ന് വെച്ച് കൊടുക്കുകയാണെകിൽ വളരേ പെട്ടന് തന്നെ അതിന്റെ ഫലം നമുക്ക് തിരിച്ചറിയുവാൻ സാധിക്കും.ഇതിലേക്കു ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് എന്ന് നോകാം,
1.അര ടീ സ്പൂൺ ഉപ്പ് പൊടിയും അര ടീ സ്പൂൺ കുരു മുളക് പൊടിയും എടുക്കുക എന്നിട്ടു അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർക്കുക, ശേഷം നല്ലതുപോലെ മിക്സ് ചെയുക.
നല്ലതുപോലെ മിക്സ് ചെയ്‌ത് ഈ മിസ്രിതം നമ്മുടെ പല്ല് വേദന ഉള്ള വശത്തു വെച്ച് കൊടുക്കുക വളരേ പെട്ടന് തന്നെ പല്ലു വേദന മാറുന്നതായി അറിയാൻ സാധിക്കും.
2. ആദ്യം വെളുത്തുള്ളി 2 അല്ലി എടുക്കുക, ശേഷം അതിനെ ചതച്ച് അതിലേക് അല്പം ഉപ്പ് പൊടി കൂടി ഇട്ട് കൊടുക്കുക, ശേഷം ഇത് നന്നായി മിക്സ് ചെയ്‌ത് പല്ലു വേദന ഉള്ള വശത്തു വെക്കുക.
3. ഉള്ളി വളരേ വേഗം പല്ല് വേദന മറുവൻ സഹായിക്കുന്ന ഒന്നാണ്.അല്പം ഉള്ളി എടുത്ത് കുഞ്ഞിതായി മുറിച്ചശേഷം വേദന തോന്നുന്ന പല്ലു ഉപയോഗിച് കടിച്ചു പിടിക്കുക, ഇങ്ങനെ ചെയുന്നതിലൂടെ വളരേ പെട്ടന്നു തന്നെ പല്ല് വേദന മാറുന്നതാണ്.
4. കറിയമ്പ് നല്ലതുപോലെ പൊടിച്ചെടുത്തത് അര ടീ സ്പൂൺ എടുക്കുക ശേഷം കുറച്ച് ഒലീവ് ഓയിൽ അതിലേക് ചേർക്കുക.ശേഷം ഈ മിസ്രിതം വേദന ഉള്ള ഭാഗത്തു വെച്ചുകൊടുക്കുക.
5. അല്പം പഞ്ഞിയിൽ വെള്ളരിക്കയുടെ നീര് മുക്കി പല്ലിന്റെ വേദനയോ, കേടോ ഉള്ള ഭാഗത്ത് വെച്ചുകൊടുത്താൽ പല്ലു വേദന ക്ഷേണ നേരം കൊണ്ട് മാറുന്നത് കാണാം.