ഒരു തക്കാളി മതി.. മുഖം തിളങ്ങാൻ

മുഖത്തിലെ  കരുവാളിപ്പ് മാറി മുഖം തിളങ്ങാൻ ചില തക്കാളി ഫേസ്പാക്കുകൾ
തക്കാളി കൊണ്ട് ചർമ്മ സൗന്ദര്യം എങ്ങനെ സാധ്യമാകും എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ അതിന് വഴിയുണ്ട്.തക്കാളിയുടെയും, നാരങ്ങയുടെയും നീര്  സമം ചേര്‍ത്തുള്ള മിശ്രിതത്തിലേക്ക് ഒരൽപ്പം  തേന്‍ മിക്സ്‌ ചെയുക . അതിനു ശേഷം ഇത് മുഖത്ത് നല്ലവണ്ണം പുരട്ടി  അല്പം മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയുക . ഇങ്ങനെ ചെയ്യുന്നത് മുഖം  തിളങ്ങുവാനും, മുഖത്തെ എണ്ണമയം അകറ്റുവാനും സഹായകരമാണ്  തക്കാളിയുടെയും  തേനിന്റെയും  മാത്രം  മിശ്രിതം പുരട്ടുന്നതുംമുഖം തിളങ്ങാന്‍ ഉത്തമമായ ഒന്നാണ് .

തക്കാളി നീരിലേക്ക് തേനും,വെള്ളരിക്കയുടെ നീരും സമം ചേർത്ത് . ഈ മിശ്രിതം മുഖത്ത് പുരട്ടി  15 മിനിറ്റിന് ശേഷം തണുത്ത വെള്ളം  ഉപയോഗിച്ച് കഴുകി കളയുക. ആദ്യം അല്പം  തക്കാളി നീര് എടുക്കുക, ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേർത്ത് ഇളക്കുക . ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു നല്ലതു പോലെ മസ്സാജ് ചെയ്‌ത്‌ പിടിപ്പിക്കുക . 15- 20 മിനിറ്റിന് ശേഷം കഴുകി കളയുക. വെയിലത്ത്‌ നടന് ഉണ്ടാവുന്ന കരിവാളിപ് മാറുവാൻ ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

© 2024 M4 MEDIA Plus