ചലച്ചിത്ര ലോകത്ത് 18 വർഷങ്ങളിൽ ഏറെയായി സജീവമായി നിലകൊള്ളുന്ന ഒരു താര സുന്ദരി ആണ് നടി തമന്ന. സിനിമാ മേഖലയിൽനിന്ന് വിവാദങ്ങളിൽ അകപ്പെടുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്നാൽ 18 വർഷത്തോളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷാ ചിത്രങ്ങളിൽ നിറസാന്നിധ്യമായി നിന്നിട്ടും വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ തമന്ന എന്ന താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ താരം ഇപ്പോൾ ഇതാ ഒരു വിവാദ ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്. തമന്നയുടെ പുതിയ വെബ് സീരീസിലെ ഒരു രംഗത്തിന്റെ പേരിലാണ് വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.
ജീ കർദാ എന്ന വെബ് സീരീസിലെ രംഗമാണ് താരത്തിന്റെ വിവാദത്തിന് കാരണമായത്. ആമസോൺ പ്രൈമിലൂടെ ആയിരുന്നു ഈ വെബ് സീരിസ് സംപ്രേഷണം ആരംഭിച്ചത് . ഇതിലെ ഒരു ടോപ്പ് ലെസ് രംഗത്തിന്റെ പേരിലാണ് ഇപ്പോൾ താരത്തിന് നേരെ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയായ ജീ കർദാ അരുണിമ ശർമയാണ് സംവിധാനം ചെയ്തത്. തമന്ന അഭിനയത്തിന്റെ ആദ്യ നാളുകളിൽ സ്ക്രീനിൽ ഒരു ചുംബന രംഗത്തിൽ പോലും അഭിനയിക്കില്ല എന്ന നിലപാടെടുത്ത താരമാണ്. ഈ നിലപാടിന്റെ ലംഘനമാണ് ഇപ്പോൾ കാണാൻ സാധിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് വിമർശകരുടെ ആരോപണം.
ചില ആരാധകർ പ്രതികരിച്ചതാകട്ടെ ഇത്തരം ഒരു രംഗത്തിൽ അഭിനയിച്ചു കൊണ്ട് തങ്ങളെ താരം നിരാശരാക്കി എന്ന് പറയുകയാണ്. പഴയ നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ ഉണ്ടായ കാരണം എന്താണ് എന്ന് ചോദിച്ചുകൊണ്ട് ചിലർ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇത്തരമൊരു സീനിൽ തമന്നയെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞവരുമുണ്ട്. 7 ബാല്യകാല സുഹൃത്തുക്കളുടെ സ്റ്റോറിയും ആയാണ് ജീകർദാ എന്ന വെബ് സീരീസ് എത്തിയത്. ആഷിം ഗുലാട്ടി, സംവേദ സുവൽക്ക, സുഹൈൽ നയ്യാർ, സയാൻ ബാനർജി, അന്യ സിങ്, ഹുസൈൻ ദലാൽ എന്നിവരായിരുന്നു ഈ സീരീസിലെ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തത്.
തമന്ന ഇക്കഴിഞ്ഞ ദിവസം നടൻ വിജയ് വർമ്മയുമായി പ്രണയത്തിലാണ് എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. അതിനിടയിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തിൽ അടുത്ത ഇടപഴകിയിട്ടുള്ള സീനുകൾ ചെയ്തിട്ടില്ല എന്നും ഒരു ചട്ടക്കൂടിനകത്ത് നിന്ന് പുറത്തേക്ക് എത്തുന്നത് തന്നെ സംബന്ധിച്ച് ഒരു വലിയ വിലയിരുത്തൽ ആണെന്നും ഉള്ള കാര്യം തമന്ന വ്യക്തമാക്കിയിരുന്നു. ദിലീപിന് അഭിനയിക്കുന്ന മലയാള ചിത്രം ബാന്ദ്ര, ലസ്റ്റ് സ്റ്റോറീസ് 2 എന്നിവയാണ് തമന്നയുടെ പുത്തൻ സിനിമകൾ .