മാലിദ്വീപ് ട്രിപ്പ് വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി അനീഖ സുരേന്ദ്രൻ..!

ബാലതാരമായി അഭിനയിച്ചുകൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയിട്ടുള്ള ഒട്ടേറെ കൊച്ചു താരങ്ങൾ ഉണ്ട് . എന്നാൽ പിന്നീട് വളർന്നു വലുതാകുമ്പോൾ അവർക്ക് സിനിമകളിൽ ചിലപ്പോൾ വേഷങ്ങൾ ലഭിക്കാതിരിക്കുകയും ചിലപ്പോൾ ശ്രദ്ധിക്കപ്പെടാത്ത റോളുകളിലേക്ക് ഒതുങ്ങി പോവുകയും ചെയ്യാറുണ്ട്. എന്നാൽ ബാലതാരമായും അതിനുശേഷം നായികയായി ചലച്ചിത്ര ലോകത്ത് ശോഭിച്ച ഒരു താരമാണ് നടി അനീഖ സുരേന്ദ്രൻ . മൂന്നാം വയസ്സിൽ ചലച്ചിത്രലോകത്തേക്ക് എത്തിപ്പെട്ട താരം പിന്നീട് അങ്ങോട്ട് മലയാളം തമിഴ് തെലുങ്ക് സിനിമ മേഖലയിലെ ഒരു സജീവ താരമായി മാറി. ബാലതാരമായി വേഷമിടുമ്പോൾ തന്നെ ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങൾ ആയിരുന്നു ഈ താരത്തിന്റെ കൈകളിലേക്ക് വന്നത് . അവയെല്ലാം മനോഹരമായി അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് താരത്തെ തേടി നായിക വേഷങ്ങളും എത്തി.

കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച മഞ്ചേരി സ്വദേശിയായ അനിഖ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രശംസ നേടിയെടുത്തു. അതിനുശേഷം തമിഴ് ചിത്രങ്ങളായ യെന്നെ അറിന്താൽ , മിരുതൻ , വിശ്വാസം എന്ന ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് തമിഴ് പ്രേക്ഷകരുടെയും മലയാളികളുടെയും ആരാധനാപാത്രമായി മാറുകയായിരുന്നു. 2023 പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ബുട്ട ബൊമ്മയിലൂടെ നായികയായി രംഗപ്രവേശനം ചെയ്തു. അതിന് തൊട്ടു പിന്നാലെയായി ഓ മൈ ഡാർലിങ് എന്ന മലയാളം ചിത്രത്തിലൂടെ മലയാളത്തിലും നായികയായി അരങ്ങേറ്റം കുറിച്ചു. മലയാള ചിത്രം കിംഗ് ഓഫ് കൊത്ത, തമിഴ് ചിത്രങ്ങളായ പി ടി സർ , വാസുവിൻ ഗർബിനിഗൽ എന്നിവയാണ് അനിഖയുടെ പുത്തൻ പ്രോജക്ടുകൾ .

സിനിമയിൽ ഏറെ തിരക്കുള്ള ഈ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരു നിറസാന്നിധ്യമാണ്. പലപ്പോഴും വളരെ സ്റ്റൈലിഷായും ഗ്ലാമറസ് ആയുമെല്ലാം അനിഖ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ അനിഖ പങ്കു വെച്ചിട്ടുള്ള പുതിയൊരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. രസകരമായ ഒരു ട്രാവലിംഗ് വീഡിയോ ആണ് അനിഖ പങ്കുവെച്ചത്. ഈ വീഡിയോ താരത്തോടൊപ്പം ടെലിവിഷൻ താരം ശ്രുതി രജനികാന്തിനെയും കാണാൻ സാധിക്കുന്നുണ്ട്.

© 2024 M4 MEDIA Plus