ഭീഷ്മ പർവ്വം ആലീസ് വേറേ വേറെ ലെവലാണ്..! ബീച്ചിൽ ഗ്ലാമറസായി നടി അനസൂയ ഭരദ്വജ്ഭരദ്വജ്..

അനസൂയ ഭരദ്വജ് എന്ന താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് 2022ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിലൂടെയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രണയിനിയായ ആലീസ് എന്ന കഥാപാത്രമായാണ് അനസൂയ പ്രത്യക്ഷപ്പെട്ടത്. മികച്ച സ്വീകാര്യത തന്നെയായിരുന്നു ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിച്ചത്. അനസൂയയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഇത് . ഒരു ജൂനിയർ ആർട്ടിസ്റ്റായി കരിയറിന് തുടക്കം കുറിച്ച അനസൂയ വർഷങ്ങൾക്കു ശേഷം ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്തുകയും മത്സരാർത്ഥിയായി എത്തുകയും ചെയ്തിരുന്നു.

2016 മുതൽക്കാണ് താരം സിനിമകളിൽ വേഷമിടുന്നത്. അഭിനയരംഗത്ത് സജീവമായ ആദ്യ വർഷങ്ങളിൽ തന്നെ പുറത്തിറങ്ങിയ ക്ഷണം എന്ന ചിത്രത്തിലും അതിനുശേഷം 2018 ൽ പുറത്തിറങ്ങിയ രംഗസ്ഥലം എന്ന ചിത്രത്തിലും മികച്ച പ്രകടനം താരം കാഴ്ചവച്ചിരുന്നു. ഈ ചിത്രങ്ങളിലെ പ്രകടനത്തിന് സൗത്ത് ഫിലിം ഫെയർ അവാർഡും അനസൂയ കരസ്ഥമാക്കിയിരുന്നു.

2021 ഏറെ ശ്രദ്ധ നേടിയ പുഷ്പ എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ വേഷം അനസൂയ കൈകാര്യം ചെയ്തിരുന്നു. തൊട്ടടുത്ത വർഷമാണ് മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും അനസൂയ തൻറെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഈ മാസം റിലീസ് ചെയ്ത തെലുങ്ക് ചിത്രം വിമാനമാണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം . ഇനി റിലീസ് ചെയ്യാനുള്ളത് പുഷ്പയുടെ രണ്ടാം ഭാഗവും ഫ്ലാഷ് ബാക്ക് എന്ന തമിഴ് ചിത്രവും ആണ് .

സിനിമകളിൽ സജീവമായ ഈ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരു നിറസാന്നിധ്യമാണ്. നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് അനസൂയ തന്റെ ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ ഒരു സ്റ്റൈലൻ ഔട്ട്ഫിറ്റിൽ ഗ്ലാമറസായി ബീച്ചിനടുത്ത് നിൽക്കുന്ന താരത്തിന്റെ വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് . ഒട്ടേറെ ആരാധകർ അനസൂയ പങ്കുവെച്ച ഈ പുത്തൻ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.