പൊളിച്ചടുക്കി സ്വസിക വിജയ്..! ഡിപം ഡപം പാട്ടിന് ചുവടുവച്ച് താരം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നടി സ്വാസിക വിജയുടെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് . തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജയ് സേതുപതി , നയൻതാര , സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ ഡിപ്പം ഡപ്പം എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്

ഗ്രീൻ കളർ ചുരിദാറിൽ അതി സുന്ദരിയായി എത്തിയ താരം കിടിലൻ പെർഫോമൻസ് ആണ് കാഴ്ച വയ്ക്കുന്നത്. ട്രെൻഡിന് വൈകി , പക്ഷേ നൃത്തത്തിൽ നിന്ന് എന്നെ തടയാൻ അതിന് കഴിയില്ല എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത് . അഭിനേത്രിയായ താരം നല്ലൊരു നർത്തകി കൂടിയാണ് . കുട്ടിക്കാലം മുതൽക്കേ നൃത്തം അഭ്യസിക്കുന്ന വ്യക്തിയാണ് സ്വാസിക.

നിലവിൽ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. മിനി സ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തെ ആരാധകർ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന് ജനശ്രദ്ധ നേടി കൊടുത്തത്. പിന്നീട് ബിഗ് സ്ക്രീനിൽ സ്വാസിക സജീവമാവുകയായിരുന്നു . വാസന്തി എന്ന ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച സഹനടിയ്ക്കുള്ള അവാർഡ് സ്വാസിക കരസ്ഥമാക്കി. ഡാൻസർ , അഭിനേത്രി , അവതാരക തുടങ്ങി എല്ലാ മേഖലകളിലും തിളങ്ങി നിൽക്കുകയാണ് സ്വാസിക ഇപ്പോൾ.

© 2024 M4 MEDIA Plus