ബോളിവുഡ് ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി ആതിര മാധവ്..

മലയാളി പ്രേഷകരുടെ പ്രിയ നടിയാണ് ആതിര മാധവ്. മിനിസ്ക്രീൻ പരമ്പരകളിലൂടെ ജനശ്രെദ്ധ നേടിയ താരമാണ് ആതിര. ശക്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവരാൻ ചുരുങ്ങിയ സമയം കൊണ്ട് താരത്തിനു സാധിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹ ചിത്രങ്ങളും ആഘോഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരാണ് ആതിര സ്വന്തമാക്കിട്ടുള്ളത്.

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്തിരുന്ന കുടുബവിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം പ്രേഷക ആകർഷണം നേടിയത്. ആദ്യം താരം നെഗറ്റീവ് കഥാപാത്രമായിട്ടായിരുന്നു പരമ്പരയിൽ പ്രേത്യേക്ഷപ്പെട്ടത്. പിന്നീട് പോസിറ്റീവ് കഥാപാത്രമായി മലയാളികളുടെ മനസ്സിൽ ഇടം നേടി. തിരുവനന്തപുരം സ്വേദേശിനിയായ ആതിര ഇതിനു മുമ്പ് ചില പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്രിയാകുന്നത് മുമ്പ് അവതാരികയായി താരം ഒരുപാട് നാൾ ജോലി ചെയ്തിരുന്നു.

അതിമനോഹരമായ കഥാപാത്രം ഗംഭീരമായി ചെയ്യുമ്പോളായിരുന്നു ആതിരയുടെ സീരിയലിൽ നിന്നും പിന്മാറ്റം. ഗർഭിണിയായതിനെ തുടർന്നായിരുന്നു താരം പരമ്പരയിൽ നിന്നും പിന്മാറിയത്. എന്നാൽ യൂട്യൂബിൽ സജീവമായി താരം മാറിയിരുന്നു. ഗർഭക്കാലത്തെ വിശേഷങ്ങളും മറ്റ് വിശേഷങ്ങളും താരം യൂട്യൂബ് വഴി പങ്കുവെക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരാണ് താരത്തിനുള്ളത്. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം പ്രധാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ളത്. അതുകൊണ്ട് തന്നെ ആരാധകർക്ക് ഏറെ ഇഷ്ടമുള്ള നടിയും കൂടിയാണ് ആതിര. ഇപ്പോൾ ഇതാ ആതിരയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. സാരീയിൽ അതിസുന്ദരിയായി എത്തിയ താരത്തെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ ജനശ്രെദ്ധ നേടുന്നതും ആതിരയുടെ ഏറ്റവും പുതിയ വീഡിയോ തന്നെയാണ്.