വിവാദങ്ങൾ ഏറ്റുവാങ്ങിയ സണ്ണി ലിയോണിൻ്റെ വീഡിയോ സോങ്ങ് കാണാം..

മറ്റൊരു രാജ്യക്കാരിയായിട്ടും ഇന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ ബോളിവുഡ് താരം സണ്ണി ലിയോൺ. ഇപ്പോൾ ഇതാ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ആൽബം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിരിക്കുകയാണ് മഥുരയിലെ പുരോഹിതമാർ. മധുബൻ മേം രാധിക നാച്ചേ എന്ന ഗാനരംഗത്തിലെ സണ്ണി ലിയോണിന്റെ നൃത്തം അശ്ലീലമാണെന്നാണ് പുരോഹിതന്മാർ വാദിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തുകയാണ് എന്നാണ് പുരോഹിതമാരുടെ ആരോപണം. 1960ൽ കോഹിനൂർ സിനിയയിൽ ഗായകനായ മുഹമ്മദ്‌ റാഫി പാടിയ ഗാനമാണ് സണ്ണി ലിയോൺ തന്റെ ആൽബത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ആൽബം നിരോധിച്ച് നടിക്കെതിരെ നിയമപരമായ നടിപടികൾ സ്വീകരിച്ചില്ലെങ്കിൽ കേസുമായി കോടതിയെ സമീപിക്കുമെന്നാണ് പുരോഹിതമാർ വെക്തമാക്കുന്നത്. വൃന്ദാവനിലെ സന്ത്‌ നവൽഗിരി മഹാരാജ് ആണ് ഈ ആരോപണം മുന്നോട്ട് വെച്ച് രംഗത്തെത്തിരിക്കുന്നത്.

ആൽബത്തിലുള്ള നൃത്ത രംഗങ്ങൾ ഡിലീറ്റ് ചെയ്ത് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ താരത്തിന്റെ തുടരാൻ സമ്മതിക്കില്ല എന്നാണ് പ്രസ്താവനയിൽ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബൻ എന്ന ആൽബം പുറത്തിറക്കിയത്. അരിന്ദം ചക്രവർത്തിയും കനിക കപൂറും ചേർന്നാണ് ഗണം ആലപിച്ചിരിക്കുന്നത്. കൃഷ്ണനും സീതയും തമ്മിലുള്ള പ്രണയമാണ് ഗാനങ്ങളിലെ വരികളിൽ പരാമർശിക്കുന്നത്.

ഈയൊരു ഗാനത്തിനാണ് അശീലം കലർത്തി ആൽബം ഉണ്ടാക്കിരിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. വീഡിയോയുടെ കമന്റ്‌ ബോക്സിൽ ഒട്ടനവധി പേർ കമന്റ്‌സുമായി രംഗത്ത് എത്തിയിരുന്നു എന്നാണ് മറ്റൊരു ശ്രെദ്ധയമായ കാര്യം. സാരേഗാമ മ്യൂസിക്ക് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ആൽബം റിലീസ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് 94 ലക്ഷം കാണികളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്.