കിടിലൻ അക്ഷൻ രംഗങ്ങളുമായി പ്രഭാ-സ്പൂജ ഹെഗ്‌ഡെ ചിത്രം രാധേ ശ്യാം..! മലയാളം ട്രൈലർ കാണാം.

രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് രാധേ ശ്യാം . പ്രഭാസ് – പൂജ ഹെഗ്‌ഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് . യുവി ക്രിയേഷൻസും ടി-സീരീസും ഒന്നിച്ചാണ് ഒരു റൊമാന്റിക് ഡ്രാമ ചിത്രമായ രാധേ ശ്യാം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ റിലീസ് ചെയ്തിരികുകയാണ്. ഈ ചിത്രത്തിലേതായി നേരത്തെ തന്നെ റിലീസ് ചെയ്ത ഫോട്ടോകളും പാട്ടുകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു .

1970-കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ് രാധേ ശ്യാം . ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിച്ചിട്ടുള്ളത് ജസ്റ്റിൻ പ്രഭാകരൻ ആണ് . ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് മനോജ് പരമഹംസനാണ് . ചിത്രത്തിന്റെ എഡിറ്റർ കോത്തഗിരി വെങ്കിടേശ്വര റാവു ആണ് . ഭുഷൻ കുമാര്‍ ആണ് ഈ ചിത്രം നിർമിക്കുന്നത് . നിക്ക് പവൽ ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് . റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്‌ദ രൂപകല്‍പന മനോഹരമാക്കുന്നത്.

വൈഭവി നൃത്തം കൈകാര്യം ചെയ്യുന്നു , കോസ്റ്റ്യൂം ഡിസൈനിംഗ് തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി എന്നിവർ ഒന്നിച്ച് നിർവഹിച്ചിരിക്കുന്നത് .
സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവർ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. വിക്രമാദിത്യ , പ്രേരണ എന്നീ കഥാപാത്രങ്ങളയാണ് പ്രഭാസും പൂജ ഹെഗ്ഡെയും ചിത്രത്തിൽ അവതരിപ്പിക്കുന്നത് . തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി രാധാകൃഷ്ണകുമാറിന്റെ രാധേശ്യം എത്തുന്നുണ്ട്.


ഈ ചിത്രത്തിന്റെ റിലീസ് കോവിഡ്-19 മഹാമാരി കാരണം നീട്ടുകയായിരുന്നു . പിന്നീട് 2022 ലെ സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ജനുവരി 14-ന് ചിത്രം റിലീസ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു.