റ റ റെഡ്ഡി ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് സൗഭാഗ്യ വെങ്കിടേഷ്..!

സിനിമാ താരങ്ങൾക്ക് മാത്രമല്ല ടെലിവിഷൻ താരങ്ങൾക്കും ഏറെ ആരാധകരുള്ള കാലമാണിത്. അത്തരത്തിൽ ടെലിവിഷൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമാ – സീരിയൽ താരം താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ഈ നർത്തക കുടുംബത്തെ അറിയാത്തവർ വിരളമാണ്. താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി ഏവർക്കും സുപരിചിതയായ താരമാണ്. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് കല്യാണരാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങി . താര കല്യാണും ടെലിവിഷൻ പരമ്പരകൾക്ക് പുറമേ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് . അമ്മയും അമ്മൂമ്മയും സിനിമയിൽ തിളങ്ങിയപ്പോൾ സൗഭാഗ്യ ശോഭിച്ചത് ഡബ്സ്മാഷിലൂടെയും ടിക് ടോക്കിലൂടെയുമാണ്. ഇപ്പോൾ ചില ഹാസ്യ ടെലിവിഷൻ പരമ്പരകളിൽ വേഷമിടുന്നുണ്ട് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖരനും .

സൗഭാഗ്യയെപ്പോലെ മികച്ച ഒരു ഡാൻസറും അഭിനേതാവുമാണ് അർജുൻ. അർജുൻ , താര കല്യാണിന്റെ നൃത്ത വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി ആയിരുന്നു. തിരുനന്തപുരം വെള്ളയമ്പലത്ത് ഒരു നൃത്ത വിദ്യാലയം നടത്തിവരികയാണ് അർജുൻ ഇപ്പോൾ . ഈ നർത്തക കുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ അറിയാറുണ്ട് . ഇപ്പോഴിതാ സൗഭാഗ്യയും അർജുനും ചേർന്ന് അവതരിപ്പിച്ച ഒരു റീൽസ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് ഗാനമായ രാ രാ റെഡ്ഡി എന്ന തെലുങ്ക് ഗാനത്തിനാണ് ഇവർ ചുവടു വയ്ക്കുന്നത്.

© 2024 M4 MEDIA Plus