വിക്രം സിനിമയിലെ വിജയ് സേതുപതിയുടെ ഭാര്യയല്ലെ ഇത്..! വീഡിയോ കാണാം..

തമിഴ് ടെലിവിഷൻ പരമ്പരയായ പകൽ നിലാവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. ഈ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം സ്നേഹ അർജുൻ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ അവതരിപ്പിച്ചിരുന്നത്. അത്തരം ഒരു റോളിൽ ശിവാനി അഭിനയിച്ചത് തന്റെ പതിനഞ്ചാം വയസ്സിലാണ് . പരമ്പരയിലെ പ്രകടനത്തെ തുടർന്ന് നിരവധി അവസരങ്ങൾ ശിവാനിയെ തേടിയെത്തുകയും ചെയ്തു.

അതിന് ശേഷം താരം യുവതിയുവാക്കളുടെ ഹരമായി മാറിയത് സ്റ്റാർ വിജയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജോഡി നമ്പർ വൺ എന്ന റിയാലിറ്റി ഷോയിലൂടെ ആണ്. മലയാളി പ്രേക്ഷകർക്ക് ശിവാനി കുറച്ച് എങ്കിലും സുപരിചിതയായത് തമിഴിലെ ബിഗ് ബോസിലൂടെയാണ്. തമിഴ് ബിഗ് ബോസിന്റെ നാലാമത്തെ സീസണിൽ ആണ് ശിവാനി എത്തുന്നത്. 98-ാം ദിവസമാണ് താരം പുറത്തായത്.

ബിഗ് ബോസ് കൊണ്ടാട്ടം, ബിഗ് ബോസ് ജോഡികൾ തുടങ്ങി ബിഗ് ബോസിന്റെ സ്പെഷ്യൽ പ്രോഗ്രാമുകളിലും ശിവാനി പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം ഇതി ബിഗ് ബോസ് തമിഴിന്റെ അവതാരകനായി എത്തിയ ഉലകനായകൻ കമൽഹാസനൊപ്പം, അദ്ദേഹത്തിന്റെ പുത്തൻ ചിത്രമായ വിക്രത്തിൽ അഭിനയിച്ചിരിക്കുകയാണ് . വിക്രം എന്ന സിനിമയിൽ നടൻ വിജയ് സേതുപതിയുടെ ഭാര്യയുടെ കഥാപാത്രത്തെയാണ് ശിവാനി അവതരിപ്പിച്ചത്.

വിക്രം ലോകമെമ്പാടും വമ്പൻ ഹിറ്റായതോടെ ശിവാനിയ്ക്ക് കേരളത്തിലും ആരാധകർ കൂടിയിട്ടുണ്ട്. ഇനി ശിവാനിയുടെതായി പുറത്തിറങ്ങാനുള്ള തമിഴ് ചിത്രം വീട്ടിലെ വിശേഷം എന്നതാണ് . ഇപ്പോൾ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത് അതിലെ ‘സാറേ സാറേ സാമ്പാറെ’ എന്ന കല്യാണ പാട്ടിന് ചെറിയ രീതിയിൽ താരം ചുവടുവയ്ക്കുന്നതിന്റെ വീഡിയോ ആണ്. ഷോർട്സ് ധരിച്ചാണ് ശിവാനി ഈ വീഡിയോയിൽ എത്തിയിരിക്കുന്നത് .

https://youtu.be/7nga3cUGYlo
© 2024 M4 MEDIA Plus