ആരാധകരെ കോരിത്തരിപ്പിച്ച് സാനിയ ഇയ്യപ്പൻ..! സ്റ്റേജിൽ താരത്തിൻ്റെ തകർപ്പൻ ഡാൻസ് കാണാം..

വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയെടുത്ത് മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. സിനിമ രംഗത്ത് മാത്രമല്ല പുറത്തും ഏറെ തിരക്കുള്ള ഒരു താരമാണ് സാനിയ. ഒട്ടേറെ യുവ നായികമാരുള്ള മലയാള സിനിമയിലെ ഗ്ലാമറസ് ക്വീൻ എന്ന് അറിയപ്പെടുന്നത് സാനിയ ആണ്. സിനിമയിലും ജീവിതത്തിലും ആരാധകർക്ക് മുന്നിൽ ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും സാനിയ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാനിയ ഒരു ഡാൻസർ എന്ന നിലയിലാണ് പ്രേക്ഷക മനസ്സിൽ ആദ്യം ഇടം നേടിയത്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്നു ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ശ്രദ്ധ നേടിയ സാനിയ ഒട്ടും വൈകാതെ തന്നെ സിനിമയിലേക്ക് ചേകേറി .

ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം തന്റെ ചെറു പ്രായത്തിൽ തന്നെ നായികയായി രംഗത്ത് വരികയും ചെയ്തു. ടിജോ ജോസ് സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. ഡാൻസർ ആയ താരം അഭിനയത്തോടൊപ്പം നൃത്തത്തിലുള്ള തന്റെ കഴിവും പ്രകടിപ്പിക്കാൻ ശ്രദ്ധിക്കാറുണ്ട് .


പതിനെട്ടാം പടി എന്ന ചിത്രത്തിൽ തന്റെ ഒരു ഗ്ലാമറസ് ഡാൻസ് നമ്പറും താരം കാഴ്ചവച്ചിരുന്നു. ഡി ഫോർ ഡാൻസിലെ മറ്റൊരു മത്സരാർത്ഥിയും നടനും തന്റെ സുഹൃത്തുമായ റംസാൻ മുഹമ്മദിനൊപ്പം ഡാൻസ് ചെയ്യുന്ന നിരവധി വീഡിയോസ് സാനിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് സാനിയയുടെ തകർപ്പൻ ഡാൻസിന്റെ വിഡിയോയാണ് . തമിഴ് നടൻ മാധവൻ നായകനായി എത്തി റിലീസിന് ഒരുങ്ങുന്ന റോക്കറ്ററി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ ആണ് സാനിയ അത്യുഗ്രൻ പെർഫോമൻസ് കാഴ്ചവച്ചിരിക്കുന്നത്.
സാനിയയുടെ കിടിലൻ ഡാൻസ് നടന്നത് കൊച്ചിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു . നിമിഷ നേരംകൊണ്ട് തന്നെ കാണികളെ മുഴുവനും ആവേശത്തിൽ ആഴ്ത്താൻ സാനിയയുടെ ഡാൻസ് പെർഫോമൻസിന് സാധിച്ചു. ഗ്ലാമറസ് വേഷത്തിൽ എത്തിയായിരുന്നു താരത്തിന്റെ ഈ കിടിലൻ പെർഫോമൻസ്. സാനിയയുടെ ഡാൻസ് ഫോട്ടോസും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിട്ടുണ്ട്. രാഹുൽ ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.