ആവാർഡ് വേദിയിൽ സായി പല്ലവിയുടെ ഗംഭീര ഡാൻസ്..! വീഡിയോ കാണാം..

പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സായ് പല്ലവി. പ്രശംസാർഹമായ അഭിനയമികവും നൃത്തവും കൊണ്ട് താരം അഭിനയ രംഗത്ത് ശോഭിച്ചു. ഇന്ന് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശോഭിച്ച താരം തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളാണ്. ചെറിയൊരു കാലയളവിൽ തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ താരം വ്യത്യസ്തമായ പല കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് 2022 ലെ ബിഹൈന്റ് വുഡ്സ് ഗോൾഡ് മെഡൽ കരസ്ഥമാക്കുന്ന സായ് പല്ലവിയുടെ വീഡിയോ ആണ്. തെലുങ്കു – ബെസ്റ്റ് ആക്ടർ ഇൻ എ ലീഡ് റോൾ ഫീമെയിൽ അവാർഡ് ആണ് സായ് പല്ലവി കരസ്ഥമാക്കിയത്. നാഗ ചൈതന്യയ്ക്കൊപ്പം വേഷമിട്ട ലവ് സ്റ്റോറി , നാനിയുടെ നായികയായി എത്തിയ ശ്യാം സിംഘ റോയ് തുടങ്ങി ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിനാണ് താരത്തിന് ഗോൾഡ് മെഡൽ ലഭിച്ചത്. പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ യുവൻ ശങ്കർ രാജയും ആദ്യത്യ റാം ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ആദ്യത്യ റാമും ചേർന്നാണ് സായ് പല്ലവിയ്ക്ക് അവാർഡ് സമ്മാനിച്ചത്.

അവാർഡ് കരസ്ഥമാക്കിയ താരം ഇരു ചിത്രത്തിന്റെയും സംവിധായകർക്കും എല്ലാ അംഗങ്ങൾക്കും കൂടിയുള്ളതാണ് ഈ അവാർഡ് എന്ന് പറഞ്ഞ് വാചാലയായി . അവതാരകയുടെ അഭ്യർത്ഥന പ്രകാരം യുവൻ ശങ്കർ രാജയ്ക്കൊപ്പം നൃത്തം ചെയ്യുന്ന താരത്തെയും ഈ വീഡിയോയിൽ കാണാം. എല്ലാ വീഡിയോകളിലും ഹൈലൈറ്റ് ആയി മാറുന്നത് സായ് പല്ലവിയുടെ നൃത്തമാണ് എങ്കിൽ ഈ വീഡിയോയിൽ ഹൈലൈറ്റായി മാറിയത് അവതാരകയുടെ ഒരു ചോദ്യത്തിന് സായ് പല്ലവി നൽകിയ മറുപടിയാണ്. എങ്ങനെയുള്ള പയ്യന്മാരെയാണ് സായ് പല്ലവിയ്ക്ക് ഇഷ്ടം എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഐ ലൈക്ക് ഡാർക്ക് സ്കിൻ ഗയ്സ് എന്നാണ്. ഏതായാലും ബിഹൈൻഡ് വുഡ്സ് ടി വി യുടെ യൂടൂബ് ചാനലിൽ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത് .