നടി ഷംന കാസിമിന്റെ മികച്ച അഭിനയവുമായി സുന്ദരി..! ശ്രദ്ധ നേടി ട്രൈലർ കാണാം..

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന് ഇന്ന് സൗത്ത് ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ഷംന കാസിം. കഴിഞ്ഞ 17 വർഷങ്ങളായി അഭിനയ മേഖലയിൽ നിറസാന്നിധ്യമായ താരം ആരംഭഘട്ടത്തിൽ ചെറിയ ചെറിയ വേഷങ്ങളിൽ മാത്രമാണ് സിനിമയിൽ എത്തിയിരുന്നത് . ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പച്ചക്കുതിര എന്ന ചിത്രത്തിൽ നായികയായി എത്തിയ ഗോപികയുടെ അനിയത്തി വേഷം അവതരിപ്പിച്ചത് ഷംന കാസിം ആയിരുന്നു. ഈ വേഷം ലഭിച്ചതിന് ശേഷമാണ് താരം പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയത്.

ഇപ്പോൾ ഷംന എന്ന താരം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ നിറസാന്നിധ്യമാണ്. ഷംനയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സുന്ദരി . ഈ ചിത്രത്തിന്റെ ട്രൈലർ ഈ അടുത്ത് റിലീസ് ചെയ്തിരുന്നു. 15 ലക്ഷത്തിൽ അധികം കാഴചക്കാരെയാണ് ഈ ട്രൈലെർ വീഡിയോ ഇതിനോടകം തന്നെ സ്വന്തമാക്കിയത്. സസ്‌പെൻസ് കൊണ്ട് നിറഞ്ഞ ഈ ചിത്രത്തിന്റെ ട്രെയ്ലറിൽ ഷംനയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളും കാണാനാകും.
ചിത്രത്തിലെ മുഖ്യ കഥാപാത്രമായ സുന്ദരിയെ അവതരിപ്പിക്കുന്നത് ഷംനയാണ്. മലയാളികളുടെ ഷംന മറുഭാഷ ചിത്രങ്ങളിൽ പൂർണ എന്നാണ് അറിയപ്പെടുന്നത്.

സുന്ദരി എന്ന പെൺകുട്ടിയുടെ വിവാഹശേഷം അവൾ ജീവിതത്തിൽ അനുഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളും അതിന്റെ പ്രതികാരങ്ങളുമാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ അർജുൻ അമ്പാട്ടിയാണ്. കല്യാൺ ഗോഗാനയാണ് ചിത്രത്തിന്റെ സംവിധായകൻ. റിസ്‌വാൻ നിർമ്മിക്കുന്ന ഈ ചിതം റിസ് വാൻ എന്റർടൈൻമെന്റിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്.

© 2024 M4 MEDIA Plus