മലയാളത്തിലെ ആദ്യ സ്വവർഗാനുരാഗം സിനിമ ഹോളി വുണ്ട്..! ട്രൈലർ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി നിൽക്കുന്ന ഒന്നാണ് ഹോളി വൗണ്ട് ട്രൈലെർ. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രൈലെറിന് മികച്ച പ്രതികരണങ്ങളും വിമർശനങ്ങളുമാണ് ലഭിച്ചോണ്ടിരിക്കുന്നത്. ഹോളി വൗണ്ട് എന്ന് പേര് നൽകിട്ടുള്ള ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അശോക് ആർ നാഥ്‌ ആണെങ്കിൽ രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫാണ്.

സന്ദീപ് ആറിന്റെ നിർമാണത്തിലാണ് സിനിമ പ്രേമികളുടെ മുന്നിലെത്താൻ പോകുന്നത്. ചലചിത്ര മേഖലയിൽ വളരെയധികം പരിചയസമ്പത്തുള്ള ഉണ്ണി മടവൂറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിപിൻ മണ്ണൂറാണ് ചലചിത്രം എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. യൂട്യൂബിൽ ട്രൈലെർ റിലീസായതോടെ വൻ ജനശ്രെദ്ധയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിൽ ഇന്നുവരെ ഇറക്കിയ മറ്റ് സിനിമകളിൽ നിന്നും വേറിട്ടാണ് സംവിധായകൻ ചിത്രമെടുത്തിരിക്കുന്നത്.

സ്വവർഗാനുരാഗത്തെ പറ്റി ഈ സാഹചര്യത്തിൽ വൻ ചർച്ച വിഷയവും വിമർശനങ്ങളും നടക്കുന്ന സമയത്താണ് സംവിധായകൻ സിനിമ റിലീസുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഹൻലാൽ തകർത്ത് അഭിനയിച്ച മരക്കാർ അറബികടലിന്റെ സിംഹം എന്ന ചലചിത്രത്തിന്റെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ സിനിമയ്ക്കും സംഗീതം തയ്യാറാക്കിരിക്കുന്നത്.

അമൃത, ജാനകി സുധീർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി ബിഗ്സ്‌ക്രീനിൽ തെളിയുവാൻ പോകുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് സിനിമയുടെ പോസ്റ്ററും ഏറെ ജനശ്രെദ്ധ ആകർഷിച്ചിരുന്നു. ക്രോസ്സ് റോഡ്, മോഹൻലാലിന്റെ മിഴികൾ ശാക്ഷികൾ എന്ന സിനിമകളുടെ സംവിധായകൻ കൂടിയാണ് അശോക് ആർ നാഥ്‌. കുട്ടികാലം മുതലേ രണ്ട് പെൺകുട്ടികൾ പ്രണയത്തിലാവുകയും പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചലചിത്രത്തിലൂടെ പറയുന്നത്.

© 2024 M4 MEDIA Plus