വിരാടപർവ്വത്തിൽ ഗംഭീര അഭിനയവുമായി സായ് പല്ലവി..! ട്രൈലർ കാണാം..

ബാഹുബലി എന്ന ബ്രാഹ്മണ്ഡ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധേ നേടിയ നടനാണ് റാണ ദഗുബതി . വേണു ഉഡുഗുല സംവിധാനത്തിൽ ഒരുങ്ങിയ പുത്തൻ തെലുങ്ക് ചിത്രമാണ് ” വിരാടപർവ്വം ”. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് റാണ ദഗുബതിയും അദ്ദേഹത്തിന്റെ നായികയായി നടി സായ് പല്ലവിയും വേഷമിടുന്നു.

1990 കളിലെ തെലുങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് ഉഡുഗുല ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ സഖാവ് രാവണ്ണ എന്ന കഥാപാത്രമായാണ് ദഗുബതി എത്തുന്നത് . ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുകയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു.

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണ്. സായ് പല്ലവിയുടെ മികച്ച അഭിനയ രംഗങ്ങളാണ് ടീസറിൽ പ്രേക്ഷകർക്ക് കാണാനാവുക. ചിത്രത്തിൽ പ്രിയാമണി, നന്ദിതാദാസ് , നിവേദ പെതുരാജ്, നവീൻ ചന്ദ്ര എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
സംവിധായകൻ വേണു ഉഡുഗുല തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് .

സുരേഷ് പ്രൊഡക്ഷൻസ് , എസ് എൽ വി സിനിമാസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുറി ആണ്. ഡാനിസാലൊ , ദിവാകർമണി എന്നിവരാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ . പീറ്റർ ഹെയ്ൻ, സ്റ്റെഫാൻ റിഷ്റ്റർ എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഘടന രംഘങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത് സുരേഷ് ബൊബിളി ആണ് .

© 2024 M4 MEDIA Plus