സാരിയിൽ ബോളിവുഡിലെ തർക്കപ്പൻ ഡാൻസുമായി ഷംന കാസിം..!

മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി ഷംന കാസിം. മലയാളത്തിൽ ചെറിയ ചെറിയ റോളുകളാണ് താരത്തിന് ലഭിച്ചിരുന്നത് എങ്കിലും തന്റെ വേഷങ്ങൾ താരം മനോഹരമായി കൈകാര്യം ചെയ്തു. അഭിനയ മികവ് കൊണ്ട് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു. തമിഴിൽ മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടു.

അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് താരം . പൂർണ്ണ എന്ന സ്‌റ്റേജ് നാമത്തിലാണ് താരം അന്യഭാഷ ചിത്രങ്ങളിൽ അറിയപ്പെടുന്നത് . സോഷ്യൽ മീഡിയയിലെ സജീവ താരമാണ് ഷംന . മൈ സെൽ ചിന്നാട്ടി എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുണ്ട് താരത്തിന് . ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ആലിയ ഭട്ട് നായികയായി എത്തിയ ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലെ ദോലിഡ എന്ന ഗാനത്തിനാണ് ഷംന ചുവടു വച്ചിരിക്കുന്നത്. അൽപ്പം വൈകി , എന്നാലും ഈയിടെ ആയി എന്റെ പ്രിയപ്പെട്ടത് എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റെഡ് കളർ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് അതി സുന്ദരിയായാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.