ഫിറ്റ് ആയിട്ട് തന്നെ കാര്യം..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്മി…

മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച ഒരു അഭിനയത്രിയാണ് നടി ഐശ്വര്യ ലക്ഷമി. മോഡലിംഗ് മേഖലയിൽ നിന്നും സിനിമ മേഖലയിലേക്ക് കടന്നു വന്ന താരം ഇന്ന് മലയാള സിനിമയിലെ താരമൂല്യമുള്ള യുവനടിമാരിൽ ഒരാളാണ്. 2014 മുതലാണ് ഐശ്വര്യ ലക്ഷ്മി മോഡലിംഗ് രംഗത്ത് സജീവമാകുന്നത്. മോഡലിംഗ് ചെയ്യുമ്പോൾ തന്നെ നിരവധി ആരാധകരായിരുന്നു താരത്തിനുണ്ടായത്. പല പ്രേമുഖ മാഗസിൻ കവർ ഫോട്ടോകളിൽ വന്ന താരം മിക്ക ടെലിവിഷൻ പരസ്യ ചിത്രങ്ങളിൽ മോഡലായി തിളങ്ങിട്ടുണ്ട്. മറ്റ് നടിമാരെ പോലെ അല്ലെങ്കിൽ മറ്റ് മോഡലിംഗ് താരങ്ങളെ പോലെ അഭിനയ മോഹം ഒരിക്കലും മനസ്സിൽ ഉണ്ടാവാത്ത ഒരാളായിരുന്നു ഐശ്വര്യ ലക്ഷ്മി. എന്നാൽ ചില. സാഹചര്യങ്ങൾ മൂലം താനറിയാതെ തന്നെ സിനിമയിലേക്ക് എത്തുകയായിരുന്നു. അൽത്താഫ് അലി സംവിധാനം ചെയ്ത നിവിൻ പോളി കേന്ദ്ര കഥാപാത്രമായിയെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലാണ് താരത്തിന് ആദ്യമായി അവസരം ലഭിക്കുന്നത്. ഐശ്വര്യ ഈ സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കുകയും സിനിമയിലെ നായികയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ആദ്യ സിനിമയിൽ തന്നെ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. വ്യത്യസ്തമായ അഭിനയ ശൈലിയായിരുന്നു താരത്തിണ്ടേത്. ആദ്യ സിനിമയ്ക്ക് ശേഷം മലയാള സിനിമയുടെ യുവതാരമായ ടോവിനോ തോമസിന്റെ കൂടെ നയികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. മായനദി എന്ന സിനിമയായിരുന്നു താരത്തിന്റെ അഭിനയ ജീവിതം മാറ്റിമറിച്ചത്. ഇന്നും ഐശ്വര്യ ലക്ഷ്മി അറിയപ്പെടുന്നത് ആ ചലച്ചിത്രത്തിലെ കഥാപാത്രമായിട്ടാണ്. ആ കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു.

പിന്നീട് ഫഹദ് ഫാസിലിന്റെ കൂടെ വരത്തൻ, ആസിഫ് അലിയുടെ കൂടെ വിജയ് സൂപ്പറും പൗർണമിയും, കാളിദാസ് ജയറാമിന്റെ കൂടെ അർജെന്റിന ഫാൻസ്‌, ബ്രദർസ് ഡേ, അർച്ചന 31 നോtട്ട് ഔട്ട്‌ തുടങ്ങിയ ചലച്ചിത്രങ്ങളിൽ തിളക്കമാർണ അഭിനയ പ്രകടനം കാഴ്ച്ചവെച്ചു. അഭിനയിച്ച എല്ലാ സിനിമകളിലും നായികയായി വേഷമിടാൻ താരത്തിനു ഭാഗ്യം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് രംഗത്തും മികച്ച പ്രകടനം താരം കാഴ്ച്ചവെച്ചു. ജഗമേ തന്തീരം എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ തമിഴ് ചലച്ചിതരം.

തമിഴിലും, തെലുങ്കിലും, മലയാളത്തിലുമായി ഒരുപാട് സിനിമകൾ വരാനുണ്ട്. ഇത്രേ തിരക്കേറിയ ജീവിതത്തിൽ വ്യായാമം താരം മുടക്കാറില്ല. ട്രൈനെർക്കൊപ്പം ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയ്യുന്ന ഐശ്വര്യയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ട്രൈനെർ പോസ്റ്റ്‌ ചെയ്ത വിഡിയോ ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. “എനിക്ക് നിങ്ങൾക്കായി രണ്ട് വാക്കുകൾ ഉണ്ട്! സമ്മതവും നിർദയവും” എന്നായിരുന്നു ട്രൈനെർ പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ താരം കമന്റായി കുറിച്ചത്.