എൻ്റെ ക്ലാസ്സിക്കൽ ഡാൻസ് ഇഷ്ടപ്പെടുന്നവർക്ക് എൻ്റെ സമ്മാനം..! പുത്തൻ ഡാൻസ് വീഡിയോ പങ്കുവച്ച് നടി കൃഷ്ണ പ്രഭ..

മോഹൻ ലാൽ നായകനായി 2008 ൽ പുറത്തിറങ്ങിയ മാടമ്പി എന്ന ചിത്രത്തിലൂടെ ചെറിയ ഒരു ഹാസ്യ വേഷം ചെയ്തു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് കൃഷ്ണ പ്രഭ. ചെറിയ റോളുകളാണ് തനിക്ക് ലഭിച്ചിരുന്നത് എങ്കിലും കൃഷ്ണ പ്രഭ അത് മനോഹരമായി അവതരിപ്പിക്കുകയും മലയാള സിനിമയിൽ ശ്രദ്ധ നേടുകയും ചെയ്തു. മികച്ച പ്രകടനം ആദ്യ ചിത്രത്തിലൂടെ കാഴ്ച്ച വച്ച താരത്തിന് പിന്നീട് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസുട്ടി എന്നീ ചിത്രങ്ങളിൽ കൃഷ്ണ പ്രഭ കാഴ്ചവച്ച പ്രകടനം ഏറെ പ്രശംസാർഹമായിരുന്നു. 2009 ൽ മികച്ച ഹാസ്യ താരത്തിനുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം കൃഷ്ണ പ്രഭയ്ക്ക് ലഭിച്ചു.

അഭിനേത്രിയായ താരം നർത്തകി , അവതാരക എന്നീ മേഖലകളിലും തന്റെ മികവ് കാഴ്ചവച്ചിട്ടുണ്ട്. കൃഷ്ണ പ്രഭ തൻ്റെ മൂന്നാം വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട് നിലവിൽ ഒരു പ്രൊഫഷണൽ ഡാൻസർ ആണ് താരം. തന്റെ ആരാധകർക്ക് പുത്തൻ ഡാൻസ് വീഡിയോയുമായി നിരന്തരം സോഷ്യൽ മീഡിയയിൽ താരം എത്താറുണ്ട്. കൃഷ്ണ പ്രഭ തന്റെ സുഹൃത്തുക്കൾക്ക് ഒപ്പവും തനിച്ചും എല്ലാം ഗംഭീര പ്രകടനവുമായി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് കൃഷ്ണ പ്രഭയുടെ പുത്തൻ ക്ലാസിക്കൽ ഡാൻസ് വീഡിയോ ആണ്. എന്റെ ക്ലാസിക്കൽ നൃത്ത പ്രേമികൾക്ക് ഒരു സമ്മാനം എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.മഞ്ഞ കളർ സാരിയും ചുവപ്പ് സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ച് സുന്ദരിയായാണ് താരം വീഡിയോ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഈ വീഡിയോ പകർത്തിയിട്ടുള്ളത് ജിതിൻ ദാസ് , ചാർലി എന്നിവരാണ് . കൊണ്ടൈ ലിപ് റിസോർട്ടിൽ നിന്നാണ് താരം ഈ വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമൻ്റുകൾ നൽകിയിരിക്കുന്നത്.