അഭിനയ രംഗത്ത് ഏറെക്കാലമായി നിറസാന്നിധ്യമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . ശാലുവിന് സിനിമകളിലും സീരിയലുകളിലും ഒരുപോലെ ശോഭിക്കുവാൻ സാധിച്ചിട്ടുണ്ട്. നിലവിൽ താരം മിനിസ്ക്രീനിലാണ് സജീവമായി തുടരുന്നത്. അഭിനേത്രി എന്നതിന് പുറമേ ശാലു നല്ലൊരു നർത്തകി കൂടിയാണ്. ഇന്ന് സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുന്ന താരം ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട് .
ഒട്ടേറെ വിവാദങ്ങളിൽ ചെന്നുപ്പെടുകയും ഒപ്പം ജയിൽവാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്ന ഒരു നായികയാണ് ശാലു. എന്നാൽ തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന അത്തരം പ്രതിസന്ധികളെയെല്ലാം വളരെ ധൈര്യ പൂർവ്വമാണ് ശാലു കൈകാര്യം ചെയ്തത്. ഇത്തരം വിവാദങ്ങളുടെ ചൂടിൽ നിൽക്കുമ്പോഴായിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത് . നടനായ സജി നായരാണ് താരത്തെ വിവാഹം ചെയ്തത് . എന്നാൽ ഇവർക്ക് തമ്മിൽ അധിക കാലം യോജിച്ചു പോകാൻ സാധിച്ചില്ല. ഇരുവരും പിന്നീട് വേർപിരിഞ്ഞു. താരം തന്റെ ജീവിതത്തിലെ കയ്പേറിയ ജീവിതാനുഭവങ്ങളെ മറികടന്നത് നൃത്തത്തിലൂടെ ആവണം.
സമൂഹ്യ മാധ്യമങ്ങളിലെ സജീവ താരങ്ങളിൽ ഒരാളാണ് ശാലു മേനോനും . പ്രേക്ഷകർക്കായി താരം തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും നൃത്ത വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ശാലുവിന്റെ പുതിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം തന്റെ പുത്തൻ ഡാൻസ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. അന്തിവെയിൽ പൊന്നുതിരും എന്ന ഗാനത്തിലെ കാറ്റിൻ ചെപ്പു കിലുക്കം എന്ന തുടങ്ങുന്ന വരികൾക്കാണ് താരം ചുവടു വച്ചിരിക്കുന്നത്. സാരിയിൽ സുന്ദരിയായാണ് ശാലു എത്തിയിരിക്കുന്നത്.