ലൈവ് സ്റ്റേജ് പ്രോഗ്രാമിൽ പൊളിച്ചടുക്കി പൂജ ഹെഗ്ഡെ..! ഡാൻസ് കാണാം..

ബിഹൈൻഡ് വുഡ്സിന്റെ ഗോൾഡ് മെഡൽ അവാർഡ് 2022 ഷോയ്ക്ക് നടി പൂജ ഹെഗ്ഡെ കാഴ്ചവച്ച കിടിലൻ ഡാൻസ് പെർഫോമൻസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത്. ബിഹൈൻഡ് വുഡ്സ് ടി.വി. എന്ന യൂടൂബ് ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടത് . ഈ അവാർഡ് നിശയ്ക്ക് കളറേകുവാൻ അതിഗംഭീര പെർഫോമൻസുമായാണ് പൂജ എത്തിയത്. തന്റെ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് തന്നെയാണ് താരം ചുവടു വച്ചത്. അല വൈകുണ്ഠപുരംലു, ബീസ്റ്റ്, ഡി.ജെ തുടങ്ങി ചിത്രങ്ങളിലെ ഗാനങ്ങൾക്കാണ് താരം ചുവടു വച്ചത്.

ട്രെൻഡിംഗ് ആയി മാറിയ ഗാനങ്ങൾക്ക് ചുവടു വച്ച താരം തന്റെ അതി ഗംഭീര പെർഫോമൻസു കൊണ്ട് കാണികളെ ഇളക്കി മറിച്ചു. താരം ഈ പെർഫോമൻസിനായി അതീവ ഗ്ലാമറസായാണ് എത്തിയത്. റെഡ് കളർ ഗ്ലാമറസ് ഡ്രസ്സിൽ താരം സ്റ്റേജിൽ തിളങ്ങി. അല വൈകുണ്ഠപുരംലു എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ചുവടു വച്ച പെർഫോമൻസ് ആരംഭിച്ച താരം ഡി ജെ എന്ന ചിത്രത്തിലെ സീട്ടിമാർ എന്ന ഗാനത്തോടെയാണ് അവസാനിപ്പിച്ചത് .

കൂട്ടത്തിൽ ട്രെൻഡിംഗ് ആയി മാറിയ ബീസ്റ്റീലെ അറബിക് കുത്ത് ഗാനവും ജോളിയ ജിംഗാന ഗാനവും താരം ഉൾപ്പെടുത്തിയിരുന്നു . പ്രേക്ഷകർ താരത്തിന്റെ ഈ വീഡിയോ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിരിക്കുന്നത് .

© 2024 M4 MEDIA Plus