വെറൈറ്റി ചലഞ്ഞുമായി അഹാന കൃഷ്ണ… വീഡിയോ കാണാം..

നടി അഹാന കൃഷ്ണ നിലവിൽ മലയാള സിനിമയിൽ ഏറെ തിരക്കുള്ള ഒരു നായികയാണ് . മലയാള സിനിമയിലെ ശ്രദ്ധേയ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന. തന്റെ അഭിനയ മികവ് കൊണ്ടാണ് താരം ഈ പ്രശസ്തി നേടിയെടുത്തത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം എത്തിയത്. ഓഡിഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു താരം.
സിനിമയിൽ സജീവമായി തുടരുന്ന താരം സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്.

അഹാന മാത്രമല്ല കുടുംബത്തിലെ ഏവരും സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളാണ്. അച്ഛൻ കൃഷ്ണ കുമാർ, അമ്മ സിന്ധു , താരത്തിന്റെ അനിയത്തിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരും അഹാനയെ പോലെ ഏറെ ആരാധകരുമുള്ള ഇൻഫ്ലുവൻസേഴ്സ് കൂടിയാണ്.
വൈ ചലഞ്ച് എന്ന പേരിൽ ഒരു ചലഞ്ച് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുകയാണ് .

ഈ ചലഞ്ച് ഏറ്റെടുത്തത് ഇന്ത്യൻ സിനിമ താരങ്ങൾ ഉൾപ്പടെ പല പ്രമുഖരും ആണ്. അതിന്റെ വീഡിയോസും ഏവരും ആരാധകരുമായി പങ്കു വച്ചിട്ടുണ്ട്. വർക്ക് ഔട്ട് ഡ്രെസ്സിൽ എത്തി ഭിത്തിയിൽ ചവിട്ടി നേരെ തിരഞ്ഞ് കൈ താഴെ കുത്തി മറ്റേ കാൽ മുകളിലേക്ക് പൊക്കി വൈ ഷേപ്പ് പോലെ നിൽക്കുന്നതാണ് ഈ വൈ ചലഞ്ച്.
നടി അഹാന ഈ വൈ ചലഞ്ച് യാതൊരു പ്രയാസവും ഇല്ലാതെ തന്നെ വളരെ സിംപിളായി ചെയ്യുന്ന വീഡിയോ ആണ് താരം പങ്കു വച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ആരാധകരുടെ കൈയടി നേടുകയും താരം ചെയ്തു. ആരാധകരിൽ ഒരാൾ അഭിപ്രായപ്പെട്ടത് ചേച്ചിയൊരു കില്ലാഡി തന്നെ എന്നാണ് . “ഇപ്പോൾ അത് നല്ല ഫൺ ആയിരുന്നു..” എന്നാണ് വീഡിയോയ്ക്ക് അഹാന നൽകിയ അടികുറിപ്പ് . ഈ സെയിം ചലഞ്ച് നടി കനിഹയും ചെയ്തിട്ടുണ്ടായിരുന്നു.