ബോളിവുഡ് ഗാനത്തിന് തകർപ്പൻ ഡാൻസുമായി നടി ശലിൻ സോയ..

ഒരു നർത്തകി അഭിനേത്രി എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിക്കുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താരമാണ് നടി ശാലിൻ സോയ . ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ ഈ താരം പിന്നീട് സിനിമകളിലും സഹനടി വേഷങ്ങളിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപ റാണി എന്ന നെഗറ്റീവ് റോളാണ് ശാലിനി പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. 2004 മുതൽക്ക് ടെലിവിഷൻ രംഗത്ത് ശ്രദ്ധ നേടിയ താരം ശ്രദ്ധ നേടിയ താരം അതേ വർഷം തന്നെ സിനിമ മേഖലയിലേക്കും കടന്നു വന്നിരുന്നു എങ്കിലും 2010 ൽ ഇറങ്ങിയ എൽസമ്മ എന്ന ആൺകുട്ടിയിലെ ജെസ്സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമാലോകത്ത് ശ്രദ്ധ നേടുന്നത്.

പിന്നീട് സ്വപ്ന സഞ്ചാരി, മാണിക്യ കല്ല്, മല്ലുസിംഗ്, കർമ്മയോധ , അരികിൽ ഒരാൾ , റബേക്ക ഉതുപ്പ് കിഴക്കേമല, വിശുദ്ധൻ , നാടകം എന്നീ സിനിമകളിൽ അഭിനയിച്ചു. ഒരു സംവിധായിക എന്ന നിലയിൽ ശോഭിക്കുന്നതിനും താരം ഇപ്പോൾ ഒരുങ്ങിയിരിക്കുകയാണ്. 2020 പുറത്തിറങ്ങിയ ധമാക്ക എന്ന ചിത്രത്തിനു ശേഷം ഈ വർഷമാണ് താരത്തിന് കൂടുതൽ പ്രോജക്ടുകൾ ലഭിച്ചിട്ടുള്ളത്. സാന്ത മരിയ, പോരാട്ടം, ഷുഗർ , തല ഇനി മലയാള ചിത്രങ്ങളും കണ്ണകി എന്ന തമിഴ് ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

സിനിമകളിൽ സജീവമല്ലാതിരുന്ന കാലത്തും പ്രേക്ഷകർ ശാലിനെ മറന്നിരുന്നില്ല. കാരണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു നിറസാന്നിധ്യമായി ശാലിൻ നിലകൊള്ളുന്നുണ്ടായിരുന്നു. അതിഗംഭീര ഡാൻസറായ ശാലിൻ തൻറെ ഡാൻസ് പെർഫോമൻസ് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്. ശാലിന്റെ പോസ്റ്റുകൾക്കെല്ലാം വമ്പൻ സ്വീകാര്യതയും പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോൾ ഇതാ ശാലിൻ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഡാൻസ് വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സ്ലീവ്ലെസ് ടോപ്പും പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ വീഡിയോയിൽ ചുവട് വച്ചിട്ടുള്ളത്.