അനിമൽ ഫ്ലോ വർക്ക്ഔട്ട് വീഡിയോ പങ്കുവച് നടി സാനിയ ഇയ്യപ്പൻ..

ഡാൻസിലെ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയെടുത്തിട്ടുള്ള താര സുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. വെറും ഒരു നർത്തകി എന്തിനു പുറമേ ഡാൻസ് പെർഫോമൻസിൽ സാനിയക്കുള്ള മെയ് വഴക്കം തന്നെയാണ് ഓരോ പ്രേക്ഷകനെയും ആകർഷിച്ചത്. അസാധ്യമായ മെയ് വഴക്കോട് കൂടിയാണ് സാനിയ ഓരോ പെർഫോമൻസും നടത്താറുള്ളത്. അതു തന്നെയാണ് മറ്റു നർത്തകരിൽ നിന്ന് സാനിയയെ ശ്രദ്ധേയ ആക്കി മാറ്റുന്നതും. യോഗാ ദിനത്തോടനുബന്ധിച്ച് നിരവധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ യോഗ പ്രാക്ടീസ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ ഇതാ സാനിയ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ആരും നോക്കി നിന്നു പോകുന്ന അസാധ്യ മെയ് വഴക്കത്തോടെ സാനിയ കാഴ്ചവയ്ക്കുന്ന പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ക്രോപ്ടോപ്പും ഷോട്സും ധരിച്ച് ഒരു മികവുറ്റ അഭ്യാസിയെ പോലെ അതിഗംഭീര പെർഫോമൻസ് ആണ് സാനിയ കാഴ്ചവച്ചിരിക്കുന്നത്. മുൻവർഷങ്ങളിലും യോഗാ ദിനങ്ങളിൽ സാനിയ ഇത്തരം പോസ്റ്റുകൾ ആയി എത്താറുണ്ട്. പതിവുപോലെ താരത്തിന്റെ ഈ പ്രകടനവും ഏറെ ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ്.

ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുന്ന താരമാണ് സാനിയ . 21 കാരിയായ ഈ താരം ചെറുപ്രായത്തിൽ തന്നെ തൻറെ കരിയർ ശോഭനമാക്കി കഴിഞ്ഞു. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വരികയും ഒട്ടും വൈകാതെ തന്നെ നായികയായി രംഗപ്രവേശനം ചെയ്യുകയും ചെയ്ത താരമാണ് സാനിയ . 13 ഓളം ചിത്രങ്ങളിൽ ഇതിനോടകം സാനിയ വേഷമിട്ടിട്ടുണ്ട്. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് പ്രേതം 2, സകല കലാശാല, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി , സല്യൂട്ട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിന് പുറമേ വെബ് സീരീസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.