ബീച്ചിൽ ഉയർന്ന് ചാടി നടി മഡോണ സെബാസ്റ്റ്യൻ..വീഡിയോ പങ്കുവച്ച് താരം..

പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. 2015 തൻറെ കരിയറിന് തുടക്കം കുറിച്ച മഡോണ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു ഗായിക കൂടിയായ മഡോണ ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ ചിത്രത്തിലെ ഓഡിഷൻ ആയി മഡോണയെ സെലക്ട് ചെയ്യുന്നതത് ഒരു ടെലിവിഷൻ പ്രോഗ്രാമിലെ അവതരണം കണ്ടിട്ടാണ്. എന്നാൽ ആദ്യം താരത്തിനായി കരുതിവച്ചിരുന്നത് ചിത്രത്തിലെ മൂന്ന് നായികമാരിലെ മേരി എന്ന വേഷമായിരുന്നു , എന്നാൽ പിന്നീട് ആ വേഷം അനുപമയ്ക്ക് നൽകുകയും സെലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ആയിരുന്നു.

ആദ്യ ചിത്രത്തിനുശേഷം മഡോണ അഭിനയരംഗത്ത് കൂടുതൽ സജീവമായി. തൊട്ടടുത്ത വർഷം തന്നെ നടൻ വിജയ് സേതുപതിക്കൊപ്പം കാതലും കടന്നുപോകും എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചു. പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് അഭിനയിച്ചുകൊണ്ട് തെലുങ്കിലും താരം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ അഭിനയിച്ച മറ്റു ചിത്രങ്ങൾ ദിലീപിനൊപ്പം ഉള്ള കിംഗ് ലയർ, ആസിഫ് അലിക്കൊപ്പം വേഷമിട്ട ഇബിലീസ്, വൈറസ്, പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേ എന്നിവയിലാണ്. പദ്മിനി , ഐഡന്റിന്റി എന്നീ മലയാള ചിത്രങ്ങൾ കൂടി താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വള്ളിം തെറ്റി പുള്ളിയും തെറ്റി, വൈറസ് , കവൻ എന്ന തമിഴ് ചിത്രം എന്നിവയിലെല്ലാം മഡോണ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട് . ആദ്യ ചിത്രത്തിലൂടെ മികച്ച ഒരു കരിയർ തന്നെയാണ് ഈ താരത്തിനായി കരുതിവച്ചിരുന്നത്.

സിനിമ തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മഡോണ ഒരു നിറസാന്നിധ്യമാണ്. താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ആണ് ഇപ്പോൾ മഡോണയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബീച്ചിൽ ഒരു കുഞ്ഞു കുട്ടിയെ പോലെ ഓടിക്കളിക്കുന്ന മഡോണയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒട്ടേറെ ആരാധകരാണ് താരത്തിന്റെ ഈ ബീച്ച് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.