സായ് പല്ലവി നായികയായി സുപ്പർ നാച്ചുറൽ ത്രില്ലർ.. ചിത്രത്തിൻ്റെ കിടിലൻ ട്രൈലർ..

നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിതമാണ് പ്രേമം . 3 നായികമാരുണ്ടായിരുന്ന ഈ ചിത്രത്തിൽ നിന്നു മലയാളികൾക്ക് ലഭിച്ച ഒരു മാണിക്യമാണ് സായി പല്ലവി എന്ന താരസുന്ദരി. പ്രേമം സിനിമയിൽ നായികമാരിൽ ഒരാളായി അഭിനയിച്ച ശേഷം ഈ താരത്തെ തേടി നിരവധി അവസരങ്ങളാണ് വന്നു കൊണ്ടിരുന്നത്. മലയാള സിനിമ മേഖലയിൽ മാത്രം ആയിരുന്നില്ല താരം ശ്രദ്ധ നേടിയത്. ഇതിനോടകം തന്നെ തമിഴ് , കന്നഡ , അതുപോലെ തന്നെ തെലുങ്ക്എന്നീ ഭാഷകളിലെ ചിതങ്ങളിൽ നിറസാന്നിധ്യമാവാൻ സായി പല്ലവി എന്ന നടിക്ക് സാധിച്ചു. എല്ലാ ചിത്രങ്ങളിലും വളരെ ഏറെ പ്രേക്ഷകശ്രദ്ധ നേടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. ഈ വർഷം തന്നെ തെലുങ്കിൽ മൂന്നു ചിത്രങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

നാഗ ചൈതന്യ പ്രധാനവേഷത്തിൽ എത്തിയ ലൗ സ്റ്റോറി എന്ന ചിത്രം ഈ അടുത്തിടെ ആണ് റിലീസ് ആയത്. ചിത്രത്തിൽ നാഗ ചൈതന്യയുടെ നായികയായി തിളങ്ങിയത് നടി സായി പല്ലവി ആയിരുന്നു. ലൗ സ്റ്റോറി എന്ന താരത്തിന്റെ ഈ പുത്തൻ ചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ഈ സമയത്ത് തന്നെയാണ് സായി പല്ലവി അഭിനയിച്ച പുതിയ ചിത്രത്തിന്റെ ടീസർ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത് .
ശ്യം സിംഗ റോ എന്ന പുത്തൻ സിനിമയുടെ ടീസർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് നടൻ നാനിയാണ്. സായി പല്ലവി ആണ് മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ഈ താര ജോഡികൾ ഇതിനു മുൻപും സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് . ഇരുവരും ഒരുമിക്കുന്ന രണ്ടാമത് ചിത്രമാണിത്. ഇതിനു മുൻപ് ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു മിഡിൽ ക്ലാസ്സ്‌ അബയ് എന്ന സിനിമ .

സൂപ്പർ നാച്ചുറൽ ത്രില്ലർ ആയി ഒരുക്കി ഇരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലർ പുറത്തു വന്നപ്പോൾ തന്നെ മികച്ച അഭിപ്രായങ്ങളാണ് നേടി കൊണ്ടിരിക്കുന്നത്. രാഹുൽ സാനകൃതൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് നിഹാരിക എന്റർടൈൻമെന്റ് പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജംഗ സത്യദേവ് ആണ് . ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ക്യാമറ മാൻ ആയ സാനു വർഗീസ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് .

സായി പല്ലവി , നാനി എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി, ജിഷു സെൻഗുപ്ത, മുരളി ശർമ, രാഹുൽ രവീന്ദ്രൻ തുടങ്ങിയ വമ്പൻ താരനിരകളും ചിത്രത്തിൽ എത്തുന്നുണ്ട്. ഈച്ച എന്ന ചിത്രത്തിലെ നായകനായി അഭിനയിച്ച നാനി എന്ന നടനെ പ്രക്ഷകർ ഇന്നും മറന്നിട്ടില്ല. മലയാളം , തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്കും ശ്യം സിംഗ റോ എന്ന ചിത്രം ഡബ് ചെയ്തിട്ടുണ്ട് . ചിത്രത്തിന്റെ മലയാള ടീസറും ഇതിനോടകം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട് . ഈ ചിത്രത്തിന്റെ ടീസറിന് വളരെ മികച്ച കമന്റുകളാണ് പ്രേക്ഷകർ അറിയിക്കുന്നത്.

© 2024 M4 MEDIA Plus